Skip to main content

പൊന്നാനിയില്‍സൗരോര്‍ജ്ജഅസംബ്ലിസംഘടിപ്പിക്കും - സ്പീക്കര്‍

വൈദ്യുതിവിതരണത്തോടൊപ്പംവൈദ്യുതിഉല്‍പ്പാദനവുമായി പൊന്നാനി സബ്‌സ്റ്റേഷന്‍
പുതിയ തലമുറയെ വൈദ്യുതി ഉപയോഗത്തെക്കുറിച്ചും സമാന്തര വൈദ്യുതി ഉല്‍പാദന രീതിയെക്കുറിച്ചും അറിവുള്ളവരാക്കാന്‍ പൊന്നാനിയില്‍ സൗരോര്‍ജ്ജ അസംബ്ലി സംഘടിപ്പിക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍.  പൊന്നാനി സബ്സ്റ്റേഷനില്‍സ്ഥാപിച്ച സൗരോര്‍ജപാനലുകള്‍ പദ്ധതിയുടെ ഉദ്ഘാടനം  നിര്‍വഹിച്ച്‌സംസാരിക്കുകയായിരുന്നുഅദ്ദേഹം.
വിദ്യാര്‍ത്ഥികളെയുംകൂടിഉള്‍പ്പെടുത്തിയാവുംസംസ്ഥാനത്തെ  ആദ്യത്തെ  സൗരോര്‍ജ്ജ അസംബ്ലി  പൊന്നാനിയില്‍ നടക്കുകയെന്നുംസ്പീക്കര്‍ പറഞ്ഞു.  കെ.എസ്.ഇബി നടപ്പാക്കുന്ന ഈ മാതൃകപരമായ പദ്ധതി വലിയമുന്നേറ്റമാണ്.   പൊന്നാനിയില്‍ തന്നെ വൈദ്യുതി ഉപയോഗിക്കാനുള്ള പദ്ധതി രൂപകല്‍പന ചെയ്യുമെന്നും സ്പീക്കര്‍കൂട്ടിച്ചേര്‍ത്തു.   
സോളാര്‍ പാനലില്‍നിന്ന് അധിക വൈദ്യുതി ഉത്പാദിപ്പിച്ച് വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ്  പൊന്നാനി സബ്സ്റ്റേഷനില്‍ സൗരര്‍ജ്ജ വൈദ്യുതിയും ഉല്‍പാദിപ്പിക്കുന്നത്.
500 കിലോവാട്ട്‌വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സൗരോര്‍ജ പ്ലാന്റാണ് സബ്സ്റ്റേഷന് തൊട്ടടുത്തായി സ്ഥാപിച്ചിട്ടുള്ളത്. 1680 സോളാര്‍ പാനലുകളുടെ സഹായത്തോടെ ദിവസവും 2500 ഓളം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവും. സംസ്ഥാന സര്‍ക്കാരിന്റെയും വൈദ്യുതിബോര്‍ഡിന്റെയും കീഴിലാണ് സംസ്ഥാനത്തെ വിവിധ യിടങ്ങളിലായി ഇത്തരംസോളാര്‍ പവര്‍ പ്ലാന്റുകള്‍ പ്രവര്‍ത്തനം തുടങ്ങുന്നത്.ജില്ലയില്‍ നിലവില്‍കുറ്റിപ്പുറത്ത് മാത്രമാണ്ഇത്തരത്തില്‍ സൗരോര്‍ജ്ജപ്ലാന്റുള്ളത്.
500 കുടുംബങ്ങള്‍ക്ക്ഒരേസമയംവൈദ്യുതി ഉപയോഗിക്കാവുന്ന സൗരോര്‍ജ പാനലുകളാണ്   പൊന്നാനി സബ്‌സ്റ്റേഷന്റെഒഴിഞ്ഞുകിടക്കുന്ന ഒന്നരഏക്കറില്‍ സ്ഥാപിച്ചിരിക്കുന്നത്. ആറുകോടിരൂപ ചെലവിലാണ്‌കെ.എസ്.ഇബിയാണു പാനലുകള്‍ സ്ഥാപിച്ചിട്ടുള്ളത്. മാടക്കത്തറയില്‍ നിന്നുള്ള 110കെവിവൈദ്യുതിയാണു സബ് സ്റ്റേഷനില്‍ നിന്നു വിതരണം നടത്തുന്നത്.
പകല്‍സമയത്ത്‌സബ്‌സ്റ്റേഷനു സമീപത്തെ എല്‍.ടിലൈനുകളിലേക്കു ബന്ധിപ്പിച്ചാകുംവിതരണം നടത്തുക. കുറ്റിപ്പുറം, മലാപറമ്പ്‌സബ്‌സ്റ്റേഷനുകളിലാണു നിലവില്‍ സൗരോര്‍ജത്തില്‍ നിന്നുള്ള വൈദ്യുതിഉല്‍പ്പാദനം നടക്കുന്നത്. ഡിസംബറോടെ വൈദ്യുതി വിതരണം നടത്താനാകുമെന്ന പ്രതീക്ഷയിലാണുകെ.എസ.്ഇബി. പദ്ധതിയുടെ ആദ്യവര്‍ഷത്തെ പൂര്‍ണ ച്ചുമതല കെല്‍ട്രോണിനാണ്. തുടര്‍ന്ന് കെഎസ് ഇ ബിക്ക്‌കൈമാറും.
പൊന്നാനി നഗരസഭ ചെയര്‍മാന്‍ അധ്യക്ഷനായ ചടങ്ങില്‍ മറ്റു ജനപ്രതിനിധികളും  ഉദ്യോഗസ്ഥരും പങ്കെടുത്തു.

date