Skip to main content

എറണാകുളം അറിയിപ്പുകള്‍1

പ്രളയക്കെടുതി: യോഗം ഇന്ന് (ഫെബ്രുവരി 12) 

 

ബാങ്ക് പ്രതിനിധികളുടെയും പ്രളയക്കെടുതി ബാധിച്ച വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ ഉടമകളുടെയും സംയുക്ത യോഗം ഫെബ്രുവരി 12 ചൊവ്വാഴ്ച വൈകുന്നേരം 4മണിക്കു കളമശ്ശേരിയിലെ കെ.എസ് എസ്എ  ഹാളില്‍ നടത്തും. ജില്ലാ കളക്ടറുടെ  അധ്യക്ഷതയില്‍ ചേരുന്ന ഈ യോഗത്തില്‍  പ്രളയ ബാധിത വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള ഉജ്ജീവന പദ്ധതിയെ കുറിച്ചാണ് ചര്‍ച്ച ചെയ്യുക.. എല്ലാ ബാങ്ക് പ്രതിനിധികളും വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ ഉടമകളും യോഗത്തില്‍ പങ്കെടുക്കണം. ഈ പദ്ധതിക്കായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ചു  31.

 

 

ഹോസ്റ്റല്‍ ഫീസ് ആനുകൂല്യം: അപേക്ഷ ക്ഷണിച്ചു

കൊച്ചി: ജില്ലയില്‍ വിവിധ സ്ഥാപനങ്ങളില്‍ പോസ്റ്റ് മെട്രിക് കോഴ്‌സുകള്‍ക്ക് പഠിക്കുന്നതും ഗവ:ഹോസ്റ്റലിലോ, ഗവ:അംഗീകൃത ഹോസ്റ്റലിലോ പ്രവേശനം ലഭിക്കാത്തതും സ്വന്തം നിലയില്‍ പ്രൈവറ്റ് ഹോസ്റ്റലുകളില്‍ താമസിക്കുന്നവതുമായ പട്ടികജാതി  വിദ്യാര്‍ഥികളില്‍ നിന്നും 2018-19 സാമ്പത്തിക വര്‍ഷത്തില്‍ പ്രൈവറ്റ്  അക്കൊമഡേഷന്‍ വ്യവസ്ഥയില്‍ ഹോസ്റ്റല്‍ ഫീസ് ആനുകൂല്യം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വിദ്യാര്‍ഥിക്ക് പരമാവധി അനുവദിക്കുന്ന പ്രതിമാസ തുക 4500 രൂപ. കുടുംബ വാര്‍ഷിക വരുമാനം പരിധി 2.5 ലക്ഷം രൂപയാണ്. അപേക്ഷകര്‍ ജാതി, വരുമാനം, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍, സ്ഥാപനമേധാവിയില്‍ നിന്നുളള കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, പ്രൈവറ്റ് ഹോസ്റ്റലില്‍ താമസിച്ചു വരുന്നുവെന്ന ഹോസ്റ്റല്‍ അധികൃതരുടെ സാക്ഷ്യപത്രം, അംഗപരിമിതര്‍ ആണെങ്കില്‍ ആയത് തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ സഹിതം ഫെബ്രുവരി 16-നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ജില്ലയ്ക്ക് പുറത്തുളള വിദ്യാര്‍ഥികള്‍ക്കും അംഗപരിമിതര്‍ക്കും മുന്‍ഗണന നല്‍കും.  

 

കൈപ്പാട് - പൊക്കാളി  സംയോജിത മത്സ്യ-നെല്‍കൃഷിക്ക് ധനസഹായം

കൊച്ചി: ജലകൃഷി വികസന ഏജന്‍സി, കേരളം (അഡാക്ക്) എറണാകുളം മേഖലാ ഓഫീസ് മുഖേന എറണാകുളം, തൃശൂര്‍, ജില്ലകളിലായി നടപ്പിലാക്കുന്ന കൈപ്പാട്-പൊക്കാളി സംയോജിത മത്സ്യ നെല്‍കൃഷി പദ്ധതി (2015-2019) യിലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ അഞ്ച് പേരില്‍ കുറയാത്ത അംഗങ്ങളുളള ഗ്രൂപ്പുകള്‍ക്കോ, സ്വയംസഹായസംഘങ്ങള്‍ക്കോ, ആക്ടിടിവിറ്റി ഗ്രൂപ്പുകള്‍ക്കോ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഓരോ ഗ്രൂപ്പും അഞ്ച് ഹെക്ടറില്‍ കുറയാത്ത കൃഷി സ്ഥലം സ്വന്തമായോ പാട്ട വ്യവസ്ഥയിലോ കൈവശം ഉളളവരായിരിക്കണം. പാട്ടവ്യവസ്ഥയില്‍  അഞ്ച് വര്‍ഷമെങ്കിലും കൃഷി സ്ഥലത്ത് കൃഷി ചെയ്യുന്നതിനുളള അവകാശം ഗ്രൂപ്പുകള്‍ക്ക് ഉണ്ടായിരിക്കണം. പദ്ധതി പ്രകാരം വികസിപ്പിക്കുന്ന കൃഷിയിടത്തിന്റെ പുറം ബണ്ടുകളില്‍ കണ്ടല്‍തൈകള്‍ വെച്ചു പിടിപ്പിച്ച് ബണ്ട് സംരക്ഷിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. അപേക്ഷാ ഫോമുകള്‍ അഡാക്കിന്റെ എറണാകുളം മേഖലാ ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി 28 നകം എറണാകുളം ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് നേരിട്ടോ, ഫോണ്‍ മുഖേനയോ ( 0484-2665479) ലഭിക്കും. വിലാസം റീജിയണല്‍ എക്‌സിക്യൂട്ടീവ്, അഡാക്ക്, എറണാകുളം സി.സി 90/3907, പെരുമാനൂര്‍ പി.ള്‍, കനാല്‍ റോഡ്, തേവര, കൊച്ചി - 15.

 

കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സിലര്‍മാരെ നിയമക്കുന്നു

കൊച്ചി: പട്ടികവര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകളിലെ വിദ്യാര്‍ഥികള്‍ക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൗണ്‍സിലിംഗ് നല്‍കുന്നതിനും കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനുമായി 2019-20 അധ്യയന വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. യോഗ്യത എം.എ സൈക്കോളജി/എം.എസ്.ഡബ്ലിയു (സ്റ്റുഡന്റ്‌സ് കൗണ്‍സിലിംഗ് പരിശീലനം നേടിയവരായിരിക്കണം)/എം.എസ്.സി സൈക്കോളജി. മുന്‍പരിചയമുളളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 2019 ജനുവരി ഒന്നിന് 25 നും 45 നും മധ്യേ. പ്രതിഫലം പ്രതിമാസം 18,000 രൂപ ഹോണറേറിയം. യാത്രാപ്പടി പരമാവധി 2000 രൂപ.  താത്പര്യമുളളവര്‍ വെളളക്കടലാസില്‍ എഴുതിയ അപേക്ഷ (നിയമനം ആഗ്രഹിക്കുന്ന ജില്ല സഹിതം) യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പ്രവൃത്തി പരിചയം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അഡ്രസ് പ്രൂഫ്, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ സഹിതം മാര്‍ച്ച് അഞ്ചിനു മുമ്പായി പ്രൊജക്ട് ഓഫീസര്‍, ഐ.ടി.ഡി.പി ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, ന്യൂ ബില്‍ഡിംഗ്, തൊടുപുഴ.പി.ഒ, ഇടുക്കി 685584 വിലാസത്തില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0486-2222399, 0485-2814957. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയും നൈപുണ്യവും കഴിവുമുളള ഉദ്യോഗാര്‍ഥികള്‍ക്ക്  മുന്‍ഗണന നല്‍കും. നിയമനങ്ങള്‍ക്ക് പ്രാദേശിക മുന്‍ഗണന ഉണ്ടായിരിക്കില്ല. നിയമനം തികച്ചും താത്കാലികവും മതിയായ കാരണങ്ങള്‍ ഉണ്ടായാല്‍ ഒരറിയിപ്പും കൂടാതെ കാലാവധിക്ക് മുമ്പ് കൗണ്‍സിലനെ പിരിച്ചുവിടാനുളള അധികാരം പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ക്ക് ഉണ്ടായിരിക്കും.

 

അപേക്ഷ ക്ഷണിച്ചു

കൊച്ചി: പട്ടികവര്‍ഗ വികസന വകുപ്പും എത്തിയോസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌കില്‍ എക്‌സലന്‍സും ചേര്‍ന്ന് ഹോട്ടല്‍/വെബ് ഡിസൈനിംഗ് മേഖലയില്‍ നടത്തുന്ന സൗജന്യ തൊഴില്‍ പരിശീലന പരിപാടിയിലേക്ക് എസ്.എസ്.എല്‍.സി/ പ്ലസ് ടു പാസായ 18 നും 25 നും മധ്യേ പ്രായമുളള പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എത്തിയോസിന്റെ പാലക്കാട് ക്യാമ്പസിലാണ് പരിശീലനം. പഠനകാലയളവില്‍ സൗജന്യ താമസ ഭക്ഷണ സൗകര്യം, സ്റ്റൈപ്പന്റ്, യൂണിഫോം എന്നിവ ലഭിക്കും. പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അതത് മേഖലകളില്‍ പ്ലേസ്‌മെന്റ് ലഭിക്കും. ഹൗസ് കീപ്പിങ് (ഹോട്ടല്‍ സ്‌കില്‍സ്) മൂന്ന് മാസം (എസ്.എസ്.എല്‍.സി. യോഗ്യത); ഫുഡ് ആന്റ് ബിവറേജ് (ഹോട്ടല്‍ സ്‌കില്‍സ്) മൂന്ന് മാസം (പ്ലസ് ടു യോഗ്യത); ഫുഡ് പ്രൊഡക്ഷന്‍ (ഹോട്ടല്‍ സ്‌കില്‍സ്) -ആറ് മാസം (യോഗ്യത -എസ്.എസ്.എല്‍.സി.); ഗ്രാഫിക്-വെബ്-ഡിസൈനിംഗ് (മീഡിയ സ്‌കില്‍സ്)-നാല് മാസം (യോഗ്യത -പ്ലസ് ടു). താത്പര്യമുളള പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പൂരിപ്പിച്ച അപേക്ഷാ ഫോറം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍, മുടവൂര്‍.പി.ഒ, മൂവാറ്റുപുഴ  686669. വിലാസത്തില്‍ ഫെബ്രുവരി 15-ന് ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2814957, 2970337. 

 

കേരള സിറ്റി ടൂറിന്റെ പാക്കേജ്

കൊച്ചി: എറണാകുളം ഡിറ്റിപിസിയും ട്രാവെല്‍മെറ്റു  സൊല്യൂഷനും സംയുക്തമായി അവതരിപ്പിക്കുന്ന കേരള സിറ്റി ടൂറിന്റെ  ഇലവീഴാ പൂഞ്ചിറ  ഒറ്റദിനപാക്കേജും മിസ്റ്റി മൂന്നാര്‍-  രാജമല- ഇരവികുളം, മൂന്നാര്‍  സൂര്യനെല്ലി കൊളുക്കുമല പാക്കേജുകളും ആരംഭിച്ചു. 

ഇലവീഴാപൂഞ്ചിറ പാക്കേജില്‍ അഞ്ചു ജില്ലകളുടെ സമന്വയ ടോപ് വ്യൂ,  കട്ടികായം വാട്ടര്‍ ഫാള്‍സ്, ഇല്ലിക്കകല്ലു തുടങ്ങിയ പ്രകൃതി രമണീയ സ്ഥലങ്ങള്‍, മലകള്‍ക്കിടയിലൂടെയുള്ള ഓഫ്‌റോഡ് യാത്ര എന്നിവ ആസ്വദിക്കാനായി  അവസരം ഒരുക്കിയിരിക്കുന്നു. രാവിലെ 6 മണിക്ക് എറണാകുളം വൈറ്റിലയില്‍ നിന്നും ആരംഭിക്കുന്ന ഒരു ദിവസത്തെ  പാക്കേജിന്   ഭക്ഷണവും മറ്റു  ചിലവുകളും സഹിതം  ഒരാള്‍ക്ക് 1250   രൂപയാണ്   ചാര്‍ജ് ചെയ്യുന്നത്. കൂടാതെ ഇതില്‍ ഇലവീഴാ പൂഞ്ചിറയിലെ ഓഫ്‌റോഡ് യാത്രക്കായി ജീപ്പ് സഫാരിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മിസ്റ്റി മൂന്നാര്‍ പാക്കേജില്‍ വാളറ, ചിയാപാറ   വാട്ടര്‍ഫാള്‍സ്,  ഫോട്ടോപോയിന്റ്‌സ്, രാജമലയിലുള്ള ഇരവികുളം നാഷണല്‍ പാര്‍ക്    തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നു. മാട്ടുപ്പെട്ടി ഡാം, എക്കോപോയിന്റ്, ടോപ് സ്‌റ്റേഷന്‍, സൂര്യനെല്ലി കൊളുക്കുമല തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മറ്റു പാക്കേജുകളും  ഇതിനോടൊപ്പം ഉണ്ട്. മിസ്റ്റി മൂന്നാര്‍ -രാജമല- ഇരവികുളം പാക്കേജിനു  ഭക്ഷണവും മറ്റു  ചിലവുകളും സഹിതം ഒരാള്‍ക്ക്  1299 (GST ചാര്‍ജിനുപുറമെ) രൂപയാണ് ചാര്‍ജ് ചെയ്യുന്നത്.  മൂന്നാര്‍സൂര്യനെല്ലി കൊളുക്കുമല പാക്കേജുകള്‍ക്കു ഭക്ഷണവും മറ്റു  ചിലവുകളും സഹിതം  ഒരാള്‍ക്ക്  1499  (GST ചാര്‍ജിനുപുറമെ) ) രൂപയാണ്. രാവിലെ 6 മണിക്ക് വൈറ്റിലയില്‍ നിന്നും ആരംഭിച്ചു വൈകിട്ട് മടങ്ങിയെത്തുന്നു.

യാത്രക്കാരുടെ ഇഷ്ടാനുസരണം ഒറ്റദിവസമായിട്ടോ അല്ലെങ്കില്‍ രണ്ടു ദിവസമായിട്ടോ പാക്കേജ് തിരഞ്ഞെടുക്കാവുന്നതാണ്. ഗ്രൂപ്പായി ബുക്ക് ചെയ്യുന്നവര്‍ക്ക് അവരുടെ ഇഷ്ടാനുസരണമുള്ള പിക്കപ്പ് പോയിന്റ് തിരഞ്ഞെടുക്കാനുള്ള സൗകര്യവും മറ്റെല്ലാ പാക്കേജുകളിതുപോലെ ഇതിലും ലഭ്യമാണ്. മറ്റു പാക്കേജുകളില്‍ പ്രധാനപ്പെട്ടവയായ  ഭൂതത്താന്‍കെട്ട്  തട്ടേക്കാട് ബോട്ടിംഗ്, ആലപ്പുഴ , അതിരപ്പിള്ളി  മലക്കപ്പാറ  അപ്പര്‍ ഷോളയാര്‍ ഡാം, പില്‍ഗ്രിമേജ് പാക്കേജസ് എന്നിവയുടെയും ബുക്കിംഗ് തുടരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി കേരള സിറ്റി ടൂര്‍ വെബ്‌സൈറ്റിലോ എറണാകുളം ഡിടിപിസി ഓഫീസിലോ  ബന്ധപ്പെടുക. 

വെബ്‌സൈറ്റ്: www.keralacitytour.com,  ലാന്‍ഡ്‌ലൈന്‍  നമ്പര്‍: 0484 236 7334 ഫോണ്‍: +91 8893 99 8888, +91 8893 85 8888.

 

എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം

കൊച്ചി: പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കി വരുന്ന മത്സര പരീക്ഷാ പരിശീലന ധനസഹായ പദ്ധതിയായ എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം 2018-19 മെഡിക്കല്‍/എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഗുണഭോക്താക്കളുടെ കരട് പട്ടിക www.bcdd.kerala.gov.in വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കരട് പട്ടികയില്‍ ആക്ഷേപമുളളവര്‍ അസല്‍ രേഖകള്‍ സഹിതം ഫെബ്രുവരി 12-ന് ഉച്ചയ്ക്ക് 12-ന് മുമ്പായി വകുപ്പുമായി ബന്ധപ്പെടണം. ഫോണ്‍ 0484-2429130.

 

എം പാനല്‍ നോട്ടീസ്

കൊച്ചി: എറണാകുളം ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയാക് കത്തിറ്ററൈസേഷന്‍ ലാബിലേക്ക് ഉപയോഗിക്കേണ്ടി വരുന്ന വിവിധതരം ആഞ്ജിയോഗ്രാഫിക് ഷിത്തുകള്‍, കത്തീറ്ററുകള്‍, ബലൂണുകള്‍, സ്റ്റെന്റുകള്‍, പേസ് മേക്കറുകള്‍ മുതലായ കണ്‍സ്യൂമബിള്‍സ് വിതരണം ചെയ്യുന്നതിന് ഡിസിജിഐ/സിഇ/എഫ്ഡിഎ ലൈസന്‍സുളള സ്ഥാപനങ്ങള്‍/വിതരണക്കാര്‍ പ്രസ്തുത ഉല്പന്നങ്ങളുടെ വിലയും (ടാക്‌സ് ഉള്‍പ്പെടെ) മറ്റു വിവരങ്ങളും ഉള്‍ക്കൊളളിച്ച് ലൈസന്‍സുകളുടെ പകര്‍പ്പു സഹിതം സീല്‍വെച്ച കവറില്‍ ഫെബ്രുവരി 28-ന് വൈകിട്ട് അഞ്ചിനു മുമ്പായി സൂപ്രണ്ടിന്റെ ഓഫീസില്‍ എത്തണം. ആവശ്യമുളള സാധനങ്ങളുടെ പട്ടിക ഓഫീസില്‍ ലഭ്യമാണ്.

 

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന്

ഫെബ്രുവരി 15 വരെ അപേക്ഷിക്കാം

കൊച്ചി: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുളള എസ്.ആര്‍.സി കമ്മ്യൂണിറ്റി  കോളേജ് ജനുവരി സെഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. യോഗ ദര്‍ശനത്തിലും, യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യ ജ്ഞാനം ലഭിക്കുന്ന തരത്തിലാണ് പഠന പരിപാടി ചിട്ടപ്പെടുത്തിയിട്ടുളളത്. ആറു മാസം ദൈര്‍ഘ്യമുളള പ്രോഗ്രാമിന്റെ തിയറി പ്രാക്ടിക്കല്‍ ക്ലാസുകള്‍ അംഗീകൃത പഠന കേന്ദ്രങ്ങളുടെ സഹായത്തോടെയാണ് നടത്തുന്നത്. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍.പി.ഒ, തിരുവനന്തപുരം-33. ഫോണ്‍ 0471-2325101, 2325102, https://srccc.in/download  ലിങ്കില്‍ അപേക്ഷാഫാറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. വിശദാംശങ്ങള്‍ www.src.kerala.gov.in/www.srccc.in വെബ്‌സൈറ്റുകളിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15. ജില്ലയിലെ പഠന കേന്ദ്രം ചെറുവത്തൂര്‍ 9847943314.

 

ക്വട്ടേഷന്‍ ക്ഷണിച്ചു

കൊച്ചി: കളമശേരി ഗവ:മെഡിക്കല്‍ കോളേജിന്റെ ഉപയോഗത്തിന് ആവശ്യമുളള ആസിഡ് കോണ്‍സണ്‍ട്രേറ്റ് സൊല്യൂഷന്‍ (20 ലിറ്റര്‍ ക്യാന്‍) നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ഫെബ്രുവരി 15 വരെ ക്വട്ടേഷന്‍ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ അറിയാം.

date