Skip to main content

ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്കുള്ള ധനസഹായവിതരണോദ്ഘാടനം 21ന് ആലപ്പുഴയിൽ

 

സംസ്ഥാന സർക്കാരിന്റെ 1000 ദിന ആഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാന ഭാഗ്യക്കുറി ഏജൻറുമാരുടേയും വിൽപനക്കാരുടേയും ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ ക്ഷേമനിധി അംഗങ്ങളായ ഭാഗ്യക്കുറി വിൽപനക്കാർക്കും ഏജൻറുമാർക്കും അനുവദിക്കുന്ന ധനസഹായത്തിന്റെയും സൗജന്യ ബീച്ച് അംബ്രല്ലകളുടെയും വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 21ന് ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ആലപ്പുഴയിൽ നിർവഹിക്കും. പ്രളയദുരന്തത്തിൽ സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകൾക്ക് നാശനഷ്ടം സംഭവിച്ച ക്ഷേമനിധി ബോർഡ് അംഗങ്ങളായ ഏജൻറുമാർക്കും വിൽപനക്കാർക്കുമാണ് ധനസഹായം നൽകുന്നത്.

ഫെബ്രുവരി 28നകം മറ്റ് 13 ജില്ലകളിലും വഴിയോര ഭാഗ്യക്കുറി വിൽപനക്കാർക്കുള്ള സൗജന്യ ബീച്ച് അംബ്രല്ലകളുടെ വിതരണം നടക്കും. സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളുടെ പരസ്യം പതിച്ച 2000 അംബ്രല്ലകളാണ് വിതരണം ചെയ്യുന്നത്. കുടുംബശ്രീയാണ് കുടകൾ തയാറാക്കുന്നത്. ഈ വിതരണപരിപാടിയുടെ സംഘാടകസമിതി ഈമാസം 20നകം എല്ലാ ജില്ലകളിലും രൂപീകരിക്കുമെന്ന് ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ആർ. ജയപ്രകാശ് അറിയിച്ചു.

പി.എൻ.എക്സ്. 519/19

date