Skip to main content

ഓണ്‍ലൈന്‍ വീഡിയോ മത്സരം 'മിഴിവ്‌ 2019' ന്‌ തുടക്കം

ഇനി മാറ്റത്തിന്റെ കാഴ്‌ചകള്‍ പകര്‍ത്തി സമ്മാനങ്ങള്‍ നേടാം. ഇന്‍ഫര്‍മേഷന്‍ പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പാണ്‌ പൊതുജനങ്ങള്‍ക്കായി 'മിഴിവ്‌ 2019' എന്ന പേരില്‍ ഓണ്‍ലൈന്‍ വീഡിയോമത്സരം സംഘടിപ്പിക്കുന്നത്‌. www.mizhi2019.kerala.gov.in.വെബ്‌സൈറ്റില്‍ പേര്‌ രജിസ്റ്റര്‍ ചെയ്‌ത്‌ മത്സരത്തില്‍ പങ്കെടുക്കാം. അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോകള്‍ പ്രമുഖസിനിമാ പരസ്യസംവിധായകയര്‍ വിലയിരുത്തി ക്യാഷ്‌പ്രൈസുകള്‍ നല്‍കും. ഒന്നാം സമ്മാനം: ഒരുലക്ഷംരൂപ, രണ്ടാം സമ്മാനം : 50000 രൂപ, മൂന്നാം സമ്മാനം: 25000 രൂപ പ്രോത്സാഹന സമ്മാനം 5000 രൂപ വീതം പത്ത്‌ പേര്‍ക്ക്‌ എന്നിങ്ങനെയാണ്‌ സമ്മാനങ്ങള്‍. അതോടൊപ്പം മികച്ച സൃഷ്ടികളുടെ അണിയറ പ്രവര്‍ത്തകര്‍ക്ക്‌ പി ആര്‍ വകുപ്പിന്റെ മറ്റ്‌ വീഡിയോ / ഓഡിയോ സംരംഭങ്ങളില്‍ പങ്കാളികളാകുന്നതിന്‌ പരിഗണനയും നല്‍കും. സര്‍ക്കാര്‍ വകുപ്പുകളുടെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക്‌ എത്തിക്കുകയാണ്‌ ഇതിലൂടെ ലക്‌ഷ്യമിടുന്നതെന്ന്‌ പി ആര്‍ ഡി ഡയറക്ടര്‍ ടി വി സുഭാഷ്‌ പറഞ്ഞു.രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ലോഗിന്‍ ഐഡിയും പാസ്സ്‌വേഡും ഉപയോഗിച്ച്‌ ഈ മാസം 24 വരെ വീഡിയോ അപ്‌ലോഡ്‌ ചെയ്യാം. വികസനം , ക്ഷേമം, കേരള പുനര്‍നിര്‍മ്മാണ വിഷയങ്ങളിലൂന്നിയാണ്‌ പ്രധാനമായും വീഡിയോകള്‍ നിര്‍മ്മിക്കേണ്ടത്‌. പ്രഫഷണല്‍ കാമറയിലോ മൊബൈലിലോ ഷൂട്ട്‌ചെയ്യാം. ഫിക്ഷന്‍/ ഡോക്യൂഫിക്ഷന്‍/ അനിമേഷന്‍ (3 ഡി / 2 ഡി), നിശ്ചലചിത്രങ്ങള്‍ മൂവിയാക്കിയോ ,ഏത്‌ മേക്കിങ്‌ രീതിയിലും വീഡിയോ അവതരിപ്പിക്കാം. എന്നാല്‍ സാധാരണക്കാരന്‌ മനസ്സിലാകുന്ന വിധത്തില്‍ ലളിതവും കൗതുകം നിറഞ്ഞതും ആകണം സൃഷ്ടി. വീഡിയോകളുടെ പരമാവധി ദൈര്‍ഘ്യം 90 സെക്കന്റ്‌ (ഒന്നര മിനിറ്റ്‌) ആണ്‌. ക്രെഡിറ്‌സ്‌, ലഘുവിവരണം എന്നിവ ചേര്‍ത്ത്‌ ഫുള്‍ എച്ച ഡി (1920 x 1080) എംപി4 ഫോര്‍മാറ്റിലാണ്‌ അപ്‌ലോഡ്‌ ചെയ്യേണ്ടത്‌.

date