Skip to main content

പ്രത്യേക പത്രക്കുറിപ്പ്‌ - 6 - 1000 ദിനങ്ങള്‍ മാതൃക സേവന പ്രവര്‍ത്തനങ്ങളുമായി ജില്ലാ ഫയര്‍ഫോഴ്‌സ്‌

ജില്ലയില്‍ അതിരൂക്ഷമായ കാലവര്‍ഷക്കെടുതിയില്‍ ദ്രുതഗതിയിലുളള പ്രവര്‍ത്തനങ്ങളിലൂടെ നാശനഷ്‌ടങ്ങളും ആളപായങ്ങളും പരിഹരിച്ച്‌ ജില്ലാ ഫയര്‍ ഫോഴ്‌സ്‌. സമീപജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളിലും രക്ഷകവചമൊരുക്കി. പ്രളയാനന്തരം ജില്ലയിലെ വിവിധയിടങ്ങളില്‍ ശൂചികരണപ്രവര്‍ത്തനം നടത്തി. നാട്ടിക നിലയത്തില്‍ കീഴില്‍ വലപ്പാട്‌ ഹൈസ്‌കൂളും, അന്തിക്കാട്‌ പരിസരങ്ങളും വാസയോഗ്യമല്ലാത്ത വീടുകളും ശൂചീകരിച്ചു. പുതുക്കാട്‌ 5250 സ്വക്കയര്‍ മീറ്ററോളം പ്രദേശങ്ങള്‍ ശൂചീകരിച്ചു. ചാലക്കുടിയില്‍ നഗരപ്രദേശങ്ങളും മറ്റു പൊതുയിടങ്ങളും സ്‌കൂളുകളും നിര്‍മ്മല കോളേജ്‌, ഡിവൈന്‍ സെന്റര്‍ തുടങ്ങിയവ ശൂചീകരിച്ചു. വടക്കാഞ്ചേരി ചാലിയം ഫോര്‍ട്ട്‌, ജറുസലേം പ്രാര്‍ത്ഥന ഹാള്‍, അങ്കണവാടികള്‍, അമ്മാടം-റീലിഫ്‌ ക്യാമ്പ്‌, നിര്‍മ്മലഗിരി കോളേജ്‌, മറ്റു പൊതുയിടങ്ങള്‍ എല്ലാം ശൂചീകരിച്ചു. ചേര്‍പ്പ്‌ പഞ്ചായത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കുടിവെളളം വിതരണം ചെയ്‌തു. ഇരിങ്ങാലക്കുട നിലയത്തിന്റെ കീഴില്‍ മാള കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡ്‌, അഡാക്ക്‌ ഗവണ്‍മെന്റ്‌ ഓഫീസ്‌, മുരിങ്ങൂര്‍ ഡിവൈസന്‍ സെന്റര്‍, കാട്ടൂര്‍ സര്‍ക്കാര്‍ ആശുപത്രി, അന്നമനട എസ്‌എന്‍ഡിപി സ്‌കൂള്‍, മാമ്പ്ര-മേലൂര്‍ പരിസരങ്ങള്‍ ശുചീയാക്കുകയും ക്യാമ്പുകളില്‍ കുടിവെളളം വിതരണം ചെയ്യുകയും ചെയ്‌തു. 
മാള നിലയത്തില്‍ കീഴില്‍ പ്രദേശത്തെ ബസ്‌ സ്റ്റാന്‍ഡ്‌, പൊതുയിടങ്ങള്‍, വാസയോഗ്യമല്ലാത്ത വീടുകള്‍ ശൂചീകരിച്ചു. പ്രദേശത്തെ ക്യാമ്പുകളില്‍ കുടിവെളളമെത്തിച്ചു. കൊടുങ്ങല്ലരില്‍ 29400 സ്വക്കയര്‍ മീറ്റ്‌ പ്രദേശങ്ങള്‍ വൃത്തിയാക്കി 14 വാസയോഗ്യമല്ലാത്ത വീട്‌ ശൂചീയാക്കുകയും ദുരിതാശ്വാസ ക്യാമ്പില്‍ കുടിവെളളമെത്തിച്ചു. ഗുരുവായൂരില്‍ വാസയോഗ്യമല്ലാത്ത വീടുകള്‍ ശുചീകരിക്കുകയും സിഎംഐ സ്‌കൂള്‍, മറ്റു പൊതുയിടങ്ങള്‍ എന്നിവയും ശുചിയാക്കി.
ജില്ലാ ഫയര്‍ഫോഴ്‌സ്‌ കഴിഞ്ഞ വര്‍ഷം സെപ്‌തംബറില്‍ തന്നെ സേവനസന്നദ്ധതയുളള ജനവിഭാഗങ്ങളെ ഓരോ പ്രദേശങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത്‌ പരിശീലനം കൊടുത്ത്‌ സേനയുടെ കീഴില്‍ 10 നിലയങ്ങളില്‍ കമ്മ്യൂണിറ്റി റെസ്‌ക്യൂ വളണ്ടിയര്‍ സ്‌കീം ഒരുക്കി.

date