Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ഇ ലേലം

വനം വകുപ്പിന്റെ  കോളയാടുള്ള തടി വിൽപന ഡിപ്പോയിൽ നിന്നും വീട് നിർമാണത്തിനും ഫർണിച്ചർ നിർമാണത്തിനും ആവശ്യമായ തടികളുടെ ഇ ലേലം ഫെബ്രുവരി 14 ന് നടക്കും.  ഫോൺ: 0490 2302080, 8547602859.

 

ജില്ലാ വികസന സമിതി യോഗം 23ന്

ജില്ലാ വികസന സമിതി യോഗം ഫെബ്രുവരി 23ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.

 

മെഗാ ജോബ് ഫെസ്റ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു

സംസ്ഥാന യുവജനക്ഷേമബോർഡ്, സംസഥാന യുവജന കമ്മീഷൻ, കൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എറണാകുളം കൂസാറ്റ് മെയിൻ ക്യാമ്പസിൽ ഫെബ്രുവരി 22,23 തിയതികളിലായി മെഗാ ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. 18 വയസ് പൂർത്തിയായവർക്ക് www.careerexpo.in ൽ ഫെബ്രുവരി 20 വരെ സൗജന്യമായി രജിസ്റ്റർ ചെയത് ജോബ് ഫെസ്റ്റിൽ പങ്കെടുക്കാം. ഐടി, എഞ്ചിനീയറിംഗ്, സെയിൽസ് ആന്റ് മാർക്കറ്റിംഗ്, അക്കൗണ്ടിംഗ്, ബാങ്കിംഗ്, ക്ലറിക്ക്ൽ ആന്റ് മാനേജ്‌മെന്റ് തുടങ്ങി. വിവിധ മേഖലകളിൽ നിന്നുള്ള 100ഓളം കമ്പനികൾ മേളയിൽ പങ്കെടുക്കും. ഫോൺ: 7356357770, 7356357776.

 

വൈദ്യുതി മുടങ്ങും

പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ അടുത്തില, കീയച്ചാൽ, ചെവിടിച്ചാൽ, രാമപുരം, വയലപ്ര, ചെമ്പല്ലിക്കുണ്ട്, കൊവ്വപ്രം, വെങ്ങര, വെങ്ങര മുക്ക്, ശാസ്താനഗർ എന്നീ ഭാഗങ്ങളിൽ  നാളെ(ഫെബ്രുവരി 12) രാവിലെ  ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

 

കമ്മ്യൂണിറ്റി മോട്ടിവേറ്റർ നിയമനം

ഫിഷറീസ് വകുപ്പ് ജില്ലയിൽ മത്സ്യത്തൊഴിലാളികൾക്കായി നടപ്പാക്കുന്ന മത്സ്യത്തൊഴിലാളികളുടെ മാനവശേഷി വികസനം 2018-19 ൽ ഉൾപ്പെടുത്തി സോഷ്യൽ മൊബിലൈസേഷൻ പദ്ധതി നടപ്പിലാക്കു ന്നതിലേക്കായി ഫീൽഡ്തലത്തിൽ പ്രവർത്തിക്കുന്നതിന് കരാറടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി മോട്ടിവേറ്റർമാരെ നിയമിക്കുന്നു. യോഗ്യത: അംഗീകൃത സർവകാലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിലുളള ബിരുദം. മത്സ്യത്തൊഴിലാളി ആശ്രിതരായിരിക്കണം. താൽപര്യമുള്ളവർ വെളളക്കടലാസിൽ തയ്യാറാക്കിയ ഫോട്ടോ പതിച്ച അപേക്ഷ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഫെബ്രുവരി 15 ന് രാവിലെ 11 മണിക്ക് കണ്ണൂർ മാപ്പിളബേ  ഫിഷറീസ് കോംപ്ലക്‌സിലുളള കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കുന്ന കൂടിക്കാഴച്ചയിൽ  പങ്കെടുക്കേണ്ടതാണ്. ഫോൺ 097 2731081.

 

യുവകർമ്മ സേനാംഗങ്ങൾക്ക് പരിശീലനം 

സംസ്ഥാന യുവജനക്ഷേമ ബോർഡ് കേരള വളണ്ടറി യൂത്ത് ആക്ഷൻ ഫോഴ്‌സിന്റെ ഭാഗമായി രൂപീകരിക്കുന്ന യുവകർമ്മ സേനാംഗങ്ങൾക്ക് ഫയർ ആന്റ് റസക്യൂ, ദുരന്തനിവാരണം,  ട്രക്കിംഗ് എന്നീ മേഖലകളിൽ പരിശീലനം നൽകുന്നു. ഫെബ്രുവരി 23 മുതൽ 25 വരെ മൂന്നാറിലും മാർച്ച് ഒന്ന്, രണ്ട് തിയതികളിൽ  തിരുവനന്തപുരത്തുമാണ് പരിശീലനം. 25 വയസ്സിന് താഴെയുള്ള യുവതീ യുവാക്കൾക്കാണ് അവസരം. തെഞ്ഞെടുക്കപ്പെടുന്നവർ നിർബന്ധമായും രണ്ട് ക്യാമ്പിലും പങ്കെടുക്കണം. യാത്രാബത്ത, താമസം, ഭക്ഷണം എന്നിവ സംസ്ഥാന യുവജനക്ഷേമബോർഡ് വഹിക്കും. താൽപര്യമുളളവർ തിരിച്ചറിയൽ കാർഡിന്റെ കോപ്പി സഹിതം ഫെബ്രുവരി 13ന് വൈകുന്നേരം അഞ്ച് മണിക്കകം ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർക്ക് അപേക്ഷ നൽകണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് അവസരം ഫോൺ 0497 2705460

 

ലെവൽ ക്രോസ് അടച്ചിടും

പാപ്പിനിശ്ശേരി - കണ്ണപുരം റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കണ്ണപുരം- അഞ്ചാംപീടക റോഡ് കടന്നുപോകുന്ന 252ാം നമ്പർ ലെവൽക്രോസ് ഫെബ്രുവരി  12ന് രാവിലെ എട്ട് മണി മുതൽ ഫെബ്രുവരി 14 വൈകീട്ട് ആറ് മണി വരെ അടച്ചിടുമെന്ന് ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു. 

 

കിറ്റ് കൈപ്പറ്റണം

കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ 2018-19 ജനകീയാസൂത്രണത്തിന്റെ ഭാഗമായുള്ള അടുക്കള തോട്ടം പദ്ധതിയിൽ അപേക്ഷിച്ച വനിതാ ഗുണഭോക്താക്കൾ 75 രൂപ കൃഷിഭവനിൽ അടച്ച് കിറ്റ് കൈപ്പറ്റണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.

 

യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ എസ്.ആർ.സി കമ്യൂണിറ്റി കോളേജ് നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപമുള്ള എസ്.ആർ.സി ഓഫീസിൽ നിന്നും http://srcc.in/download ൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ഫെബ്രുവരി 15 ന് മുമ്പായി ലഭിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ www.src.kerala.gov.in/ www.srcc.in ൽ. ഫോൺ: 0471 2325101,102

 

ഉപതെരഞ്ഞെടുപ്പ്; അവധി പ്രഖ്യാപിച്ചു

ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കീഴല്ലൂർ ഗ്രാമപഞ്ചായത്തിലെ എളമ്പാറ, കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ വെള്ളാഞ്ചിറ, ശ്രീകണ്ഠാപുരം നഗരസഭയിലെ കാവുംമ്പായി എന്നീ വാർഡുകളിലെ പോളിംഗ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്ന എളമ്പാറ എൽ പി സ്‌കൂൾ, ഇരിണാവ് യു പി സ്‌കൂൾ, കാവുമ്പായി ഗവ.എൽ പി സ്‌കൂൾ എന്നീ വിദ്യാലയങ്ങൾക്ക് ഫെബ്രുവരി 13 ഉച്ച ഒരു മണി മുതലും 14നും അവധിയായിരിക്കുമെന്നും ഈ വാർഡ് പരിധിക്കുള്ളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഫെബ്രുവരി 14 ന് പ്രാദേശിക അവധിയായിരിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു. 

എളമ്പാറ, കാവുംമ്പായി, വെളളാംഞ്ചിറ എന്നീ വാർഡുകളിലെ വോട്ടർമാരായ സർക്കാർ, അർധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, നിയമാനുസൃത കമ്മിറ്റികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പ്രസ്തുത വാർഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനുകളിൽ പോയി വോട്ട് രേഖപ്പെടുത്തുന്നതിനുള്ള പ്രത്യേക അനുമതി മേലധികാരികൾ നൽകേണ്ടതാണെന്നും ഈ വാർഡുകളിലെ കച്ചവട സ്ഥാപനങ്ങളിലെയും മറ്റ് പണിശാലകളിലെയും തൊഴിലാളികൾക്ക് വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കലക്ടർ അറിയിച്ചു.

 

മദ്യഷാപ്പുകൾ അടച്ചിടണം

ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കീഴല്ലൂർ ഗ്രാമപഞ്ചായത്തിലെ എളമ്പാറ, കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ വെള്ളാഞ്ചിറ, ശ്രീകണ്ഠാപുരം നഗരസഭയിലെ കാവുമ്പായി എന്നീ വാർഡ് പരിധിക്കുള്ളിൽ വരുന്ന എല്ലാ മദ്യഷാപ്പുകളും നാളെ(ഫെബ്രുവരി 12) വൈകീട്ട് അഞ്ച് മണി മുതൽ 14 വൈകീട്ട് അഞ്ച് മണിവരെയും വോട്ടെണ്ണൽ നടക്കുന്ന 15 നും അടച്ചിടണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

 

30 ശതമാനം റിബേറ്റ് അനുവദിച്ചു

കേരള ഖാദി ഗ്രാമ വ്യവസായബോർഡ് സർവ്വോദയപക്ഷം പ്രമാണിച്ച് ഖാദിക്ക് ഫെബ്രുവരി 12 മുതൽ 16 വരെ 30 ശതമാനം റിബേറ്റ് അനുവദിച്ചതായി പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ അറിയിച്ചു.

date