Skip to main content

സെഞ്ച്വറി ഫൈബർഫോം തൊഴിലാളികൾക്ക് വേതന വർധന

 

മാങ്ങാട്ടുപറമ്പിലെ സെഞ്ച്വറി ഫൈബർ ഫോമിലെ തൊഴിലാളികളുടെ വേതന വർദ്ധനവിന്  ജില്ലാ ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ തീരുമാനമായി.  ഒത്തുതീർപ്പ് വ്യവസ്ഥപ്രകാരം  സ്ഥാപനത്തിലെ തൊഴിലാളികളുടെ വേതനത്തിൽ ദിവസം 50 രൂപ വർധനവ് നൽകാൻ മാനേജ്‌മെന്റ് സമ്മതിച്ചു.  മേൽ ഒത്തുതീർപ്പ് വ്യവസ്ഥകൾ പ്രകാരം ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന സമരത്തിൽ നിന്നും പിൻവാങ്ങിയതായി യൂണിയൻ പ്രതിനിധികൾ അറിയിച്ചു.  യോഗത്തിൽ ജില്ലാ ലേബർ ഓഫീസർ ടി വി സുരേന്ദ്രൻ, മാനേജ്‌മെന്റ് പ്രതിനിധി, നിഷാൽ റഹ്മാൻ, ഒ മുസ്സാൻകുട്ടി  യൂണിയനുകളെ പ്രതിനിധീകരിച്ച് കെ പി സഹദേവൻ, കെ അശോകൻ, കെ നിർമല എന്നിവരും പങ്കെടുത്തു.

 

date