Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

അക്രഡിറ്റഡ് എഞ്ചിനീയർ: വാക് ഇൻ ഇന്റർവ്യൂ

എടക്കാട് ബ്ലോക്ക് പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്  പദ്ധതിയിൽ അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു.  വാക് ഇൻ ഇന്റർവ്യൂ ബ്ലോക്ക്  പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ഫെബ്രുവരി 20 ന് നടക്കും.    സിവിൽ എഞ്ചിനീയറിങ്ങിൽ ബിടെക് ബിരുദമാണ് യോഗ്യത.  അപേക്ഷയും ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ് പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ ഇന്റർവ്യൂവിന് സമർപ്പിക്കേണ്ടതാണ്.    തൊഴിലുറപ്പ് പദ്ധതിയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന.  ഫോൺ: 04972 822496, 2822495.  ഇ മെയിൽ: bdoedakkad@gmail.com.

 

വൈദ്യുതി മുടങ്ങും

മാടായി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ബീച്ച് റോഡ്, റിഫായി പള്ളി, ബാപ്പുട്ടി കോർണർ, താഹപള്ളി, നീരൊഴുക്കുംചാൽ, അബ്ബാസ് പീടിക ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 13) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ രജിസ്ട്രാർ ഓഫീസ്, ഹൈസ്‌കൂൾ, ആശാരികമ്പനി, വോഡഫോൺ കോട്ടൂർ, ആഡൂർ വായനശാല, ആഡൂർ, കോവിലകം, പനോന്നേരി ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 13) രാവിലെ 7.30 മുതൽ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.

തലശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പാറക്കെട്ട്, മഠത്തുംഭാഗം ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 13) രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.

 

എം എൽ എ ഫണ്ട്: ഭരണാനുമതി നൽകി

എ എൻ ഷംസീർ എം എൽ എ യുടെ പ്രാദേശിക വികസന നിധിയിൽ നിന്ന് ആറ് ലക്ഷം രൂപ ചെലവഴിച്ച് തലശ്ശേരി നഗരസഭയിലെ  നെട്ടൂർ-ചിറമ്മൽ റോഡ് 145 മീറ്റർ ഇന്റർലോക്ക്, സൈഡ് കോൺക്രീറ്റ് നിർമാണ പ്രവൃത്തികൾക്ക് ജില്ലാ കലക്ടർ ഭരണാനുമതി നൽകി. 

 

വോട്ടർപട്ടികയിൽ പേര് ചേർക്കൽ ക്യാമ്പ് 15 ന്

പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാതല സ്വീപ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വോട്ടർ പട്ടികയിൽ പുതുതായി പേരു ചേർക്കുന്നതിനായി ഫെബ്രുവരി 15 ന് രാവിലെ 11 മണി മുതൽ കലക്ടറേറ്റിൽ വോട്ട് എൻറോൾമെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു.  വോട്ടറുടെ ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ, കുടുംബാംഗത്തിന്റെ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, വയസ്സ്, താമസ സ്ഥലം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ഹാജരാകേണ്ടതാണ്.

 

വിചാരണ മാറ്റി

ഡെപ്യൂട്ടി കലക്ടർ(എൽ ആർ) ഇന്ന്(ഫെബ്രുവരി 12) കലക്ടറേറ്റിൽ വിചാരണക്ക് വെച്ച കണ്ണൂർ താലൂക്കിലെ ദേവസ്വം പട്ടയകേസുകളിൽ വെരിഫിക്കേഷനു വേണ്ടി  വെച്ച കേസുകൾ ഫെബ്രുവരി 15 ന് 11 മണിയിലേക്കും ബാക്കിയുള്ള എല്ലാ കേസുകളും ഫെബ്രുവരി 27 ന് 11 മണിയിലേക്കും മാറ്റിയതായി ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.

 

ജില്ലാ ആസൂത്രണ സമിതി

ജില്ലാ ആസൂത്രണ സമിതി യോഗം ഫെബ്രുവരി 15 ന് വൈകിട്ട് മൂന്ന് മണിക്ക് ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേരും.

 

നഴ്‌സ് ഒഴിവ്

സാമൂഹ്യനീതി വകുപ്പിന് കീഴിൽ അഴീക്കോട് പ്രവർത്തിക്കുന്ന ഗവ.വൃദ്ധ സദനത്തിൽ നഴ്‌സ് തസ്തികയിലേക്ക് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നു.  യോഗ്യത: ബി എസ് സി നഴ്‌സിംഗ്, ജി എൻ എം, എ എൻ എം എന്നീ യോഗ്യതകളും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും.  താൽപര്യമുള്ളവർ ഗവ.വൃദ്ധസദനത്തിൽ ഫെബ്രുവരി 14 ന് ഉച്ചക്ക് ഒരു മണിക്ക് എടക്കുന്ന ഇന്റർവ്യൂവിന് അപേക്ഷയും യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം നേരിട്ട് ഹാജരാകണം.  ഫോൺ: 0497 2771300, 9447237812, 9645106654.

 

വോട്ടു ചെയ്യാൻ സൗകര്യം ഒരുക്കണം

ജില്ലയിലെ കിഴല്ലൂർ,  എളമ്പാറ, കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ വെളളാഞ്ചിറ, ശ്രീകണ്ഠാപുരം നഗരസഭയിലെ കാവുമ്പായി എന്നീ നിയോജക മണ്ഡലങ്ങളിലെ കച്ചവട സ്ഥാപനങ്ങളിലേയും മറ്റു പണിശാലകളിലേയും തൊഴിലാളികൾക്ക് ഫെബ്രുവരി 14-നു നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നതിനു ആവശ്യമായ സൗകര്യങ്ങൾ തൊഴിലുടമകൾ ഒരുക്കണമെന്ന് കണ്ണൂർ ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.

 

പുനർലേലം

കണ്ണൂർ സെൻട്രൽ ജയിലിലെ ഉപയോഗിക്കാതെ കിടക്കുന്ന കെ എൽ 01 ജി 1168, കെ എൽ 01 എ എസ് 9532 എന്നീ ആംബുലൻസ് വാഹനങ്ങൾ  ഫെബ്രുവരി 26 ന് ജയിൽ പരിസരത്ത് ലേലം ചെയ്യും.  കൂടുതൽ വിവരങ്ങൾ സെൻട്രൽ ജയിലിൽ ലഭിക്കും.

റേഷൻ കാർഡ് വിതരണം

പുതിയ റേഷൻ കാർഡിനായി ചെറുകുന്ന് പഞ്ചായത്ത്  ഓഫീസിൽ നടന്ന ക്യാമ്പിൽ അപേക്ഷ നൽകിയവർക്ക് (ഓൺ ലൈൻ അക്ഷയ അപേക്ഷകൾ ഒഴികെ) കണ്ണൂർ താലൂക്ക് സപ്ലൈ ഓഫീസിൽ പുതിയ റേഷൻ കാർഡുകൾ ഫെബ്രുവരി 14 ന്  വിതരണം ചെയ്യുന്നതാണ്.  ടോക്കൺ നമ്പർ 2346 മുതൽ 2501  വരെയുളള അപേക്ഷകർ ക്യാമ്പിൽ നിന്ന് ലഭിച്ചിട്ടുളള ടോക്കണും നിലവിൽ പേരുകൾ ഉൾപ്പെട്ട റേഷൻ കാർഡും, കാർഡുകളുടെ വിലയും സഹിതം രാവിലെ 10.30 നും 4 മണിക്കും ഇടയിൽ കണ്ണൂർ താലൂക്ക് സപ്ലൈ ഓഫീസിൽ ഹാജരായി കാർഡ് കൈപ്പറ്റേണ്ടതാണെന്ന് സപ്ലൈ ഓഫീസർ അറിയിച്ചു.

 

ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ.ഐ  ടി ഐ യിലെ ഇൻസ്ട്രുമെന്റ് മെക്കാനിക്ക് ട്രേഡിലേക്ക് ഉപകരണങ്ങൾ സംഭരിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  ഫെബ്രുവരി 23 ന് രണ്ട് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.  ഫോൺ: 0497 2835183.

date