Skip to main content

എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയിൽ അദാലത്ത് 27 ന്

 

എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയിൽ തീരുമാനമാകാതെ കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിനു ഫെബ്രുവരി 27 ന് രാവിലെ 11 ന് അദാലത്ത് നടത്തും. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, പ്രിൻസിപ്പൽമാർ, മാനേജർമാർ എന്നിവരിൽ നിന്നും പരാതികൾ ഓൺലൈനായി ഫെബ്രുവരി 13 മുതൽ 20 വരെ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് www.ktu.edu.in.

പി.എൻ.എക്സ്. 538/19

date