Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

അധ്യാപകനെ ആവശ്യമുണ്ട്

സംസ്ഥാന സാക്ഷരത മിഷൻ നടത്തുന്ന പ്ലസ്ടു തുല്യത കോഴ്‌സിൽ പള്ളിക്കുന്ന് ഹയർ സെക്കണ്ടറി സ്‌കൂളിൽ അക്കൗണ്ടൻസി അധ്യാപകനെ ആവശ്യമുണ്ട്.  ബി എഡ്/പി ജി, സെറ്റ് യോഗ്യതയുള്ള അധ്യാപകർ കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സാക്ഷരതാ മിഷൻ ഓഫീസുമായി ബന്ധപ്പെടണം.  ഫോൺ: 9495365907, 8075975494.

 

കൈത്തറി നെയ്ത്തുകാർക്ക് അവാർഡ് നൽകുന്നു

2018-19 ലെ മികച്ച കൈത്തറി നെയ്ത്തുകാർക്കുള്ള അവാർഡിന് അപേക്ഷ ക്ഷണിച്ചു.  സംസ്ഥാന/ജില്ലാതലത്തിലാണ് അവാർഡ് നൽകുന്നത്.  ജില്ലയിലെ സ്വകാര്യമേഖലയിലും കൈത്തറി സംഘങ്ങളിലുമുള്ള നെയ്ത്തുകാർക്ക് ജില്ലാ വ്യവസായ കേന്ദ്രം മാനേജർ മുഖേന അപേക്ഷകൾ സമർപ്പിക്കാം.  തിരിച്ചറിയൽ കാർഡുള്ള ഇൻഷ്വറൻസ്/ക്ഷേമനിധി പദ്ധതിയിൽ അംഗത്വമുള്ളവരായിരിക്കണം.  പൊതുവിഭാഗം/പട്ടികജാതി/പട്ടികവർഗം എന്നീ വിഭാഗങ്ങളിൽ സ്ത്രീ/പുരുഷൻ, ട്രാൻസ്‌ജെൻഡർ എന്നിങ്ങനെ ഓരോ വിഭാഗത്തിലുമാണ് അവാർഡ്.  അപേക്ഷകൾ ഫെബ്രുവരി 20 നകം ജില്ലാ വ്യവസായ കേന്ദ്രത്തിൽ ലഭിക്കേണ്ടതാണ്. ഫോൺ: 0497 2700928.

 

ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസിലേക്ക് പ്രിന്റർ, സ്‌കാനർ സൗകര്യത്തോടെ മൂന്ന് ഫോട്ടോകോപ്പിയും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.    ഫെബ്രുവരി 19 ന് വൈകിട്ട് നാല് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.

 

കുടിവെള്ള പദ്ധതികൾ; ദർഘാസ് ക്ഷണിച്ചു

ഭൂജല വകുപ്പ് കണ്ണൂർ ജില്ലാ ഓഫീസർ രണ്ട് പ്രവൃത്തികൾക്ക് പരിചയസമ്പന്നരായ കരാറുകാരിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ജില്ലയിലെ ആന്തൂർ വ്യവസായ എസ്റ്റേറ്റിൽ കുഴൽകിണർ നിർമിച്ച് കുടിവെള്ള പദ്ധതി നടപ്പിലാക്കൽ, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തിലെ പാലക്കീഴ് ശ്മശാനത്തിൽ മിനി കുടിവെള്ള പദ്ധതി നടപ്പിലാക്കൽ എന്നിവയാണ് പദ്ധതികൾ.  ഫെബ്രുവരി 20 ന് വൈകിട്ട് മൂന്ന് മണി വരെ ദർഘാസ് സ്വീകരിക്കും.  ഫോൺ: 0497 2709892.

 

വൈദ്യുതി മുടങ്ങും

ചെറുകുന്ന് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഇടക്കേപ്പുറം, പൊന്നച്ചിക്കൊവ്വൽ, പാറയിൽമുക്ക്, പൊട്ടിബസാർ ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 16) രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ തോട്ടട സി പി എം ഓഫീസ് പരിസരം, തോട്ടട ടൗൺ, ഗോൾഡൻ റോക്ക്, ഹൈസ്‌കൂൾ റോഡ്, നിഷ റോഡ്, ചാല 12 കണ്ടി, എ വൺ പരിസരം, അമ്മൂപറമ്പ്, എടക്കാട് പഞ്ചായത്ത് പരിസരം, കക്കറ വായനശാല, പോളിടെക്‌നിക്ക് പരിസരം ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 16) രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

തലശ്ശേരി സൗത്ത് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മഞ്ഞോടി, ഊട്ടുമഠം, സത്രം, പ്രതീക്ഷ, എസ് സി എൻക്ലേവ്, വാവാച്ചിമുക്ക് ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 16) രാവിലെ ഒമ്പത് മുതൽ രണ്ട് വരെയും അയോധ്യ, നെട്ടൂർ തെരുവ് ഭാഗങ്ങളിൽ രണ്ട് മുതൽ വൈകിട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.

 

ക്വട്ടേഷൻ ക്ഷണിച്ചു

തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജിലേക്ക് ഇലക്‌ട്രോണിക് റോസ്ട്രം, വാട്ടർ പ്യൂരിഫയർ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  ഫെബ്രുവരി 26 ന് വൈകിട്ട് അഞ്ച് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.  ഫോൺ: 0490 2346027.

 

ആചാരസ്ഥാനികരുടെയും, കോലധാരികളുടെയും 

പ്രതിമാസ ധനസഹായം

മലബാർ ദേവസ്വം ബോർഡ് ഉത്തരമലബാറിലെ നിലവിൽ വേതനം കൈപ്പറ്റികൊണ്ടിരിക്കുന്ന ആചാരസ്ഥാനികർക്കും, കോലധാരികൾക്കും 2018 ആഗസ്ത് മുതൽ ഡിസംബർ വരെയുളള പ്രതിമാസ ധനസഹായം വിതരണം ചെയ്യുന്നു. കാസർകോട് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണറുടെ നീലേശ്വരത്തുള്ള ഓഫീസിൽ നിന്നും തളിപ്പറമ്പ്, പയ്യന്നൂർ, ഇരിട്ടി താലൂക്കിൽപ്പെട്ടവർക്ക് ഫെബ്രുവരി 20, 25 തീയ്യതികളിലും ഹോസ്ദുർഗ്, വെളളരിക്കുണ്ട് താലൂക്കിൽപ്പെട്ടവർക്ക് ഫെബ്രുവരി 21, 26 തീയ്യതികളിലും കാസർകോട്, മഞ്ചേശ്വരം താലൂക്കിൽപ്പെട്ടവർക്ക് ഫെബ്രുവരി 22, 27 തീയ്യതികളിലുമായി ഉച്ചക്ക് ഒരു മണിവരെ വിതരണം ചെയ്യുന്നതാണ്.  ദേവസ്വം ബോർഡ് അനുവദിച്ച ഐഡന്റിറ്റി കാർഡ്, ബാങ്ക്പാസ് ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം മേൽപറഞ്ഞ ദിവസങ്ങളിൽ ഓഫീസിൽ ഹാജരായി ധനസഹായം കൈപ്പറ്റേണ്ടതാണെന്ന് കാസർകോഡ് അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു. ആചാരസ്ഥാനികർ ബന്ധപ്പെട്ട ക്ഷേത്ര ഭരണാധികാരിയിൽ നിന്നുളള സാക്ഷ്യപത്രം നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.

 

ജാഗ്രത പാലിക്കണം

അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അഴീക്കോട് 11 കെ വി സബ്‌സ്റ്റേഷൻ മുതൽ സ്‌കൂൾപാറ വരെയുള്ള 11 കെവി യുജി കേബിളിൽ നാളെ(ഫെബ്രുവരി 16) മുതൽ വൈദ്യുതി പ്രവഹിപ്പിക്കുന്നതിനാൽ പരിസരവാസികൾ ജാഗ്രത പാലിക്കണമെന്ന്

അസി എഞ്ചിനീയർ അറിയിച്ചു.

 

ലെവൽക്രോസ് അടച്ചിടും

കണ്ണപുരം-അഞ്ചാംപീടിക റോഡിൽ പാപ്പിനിശ്ശേരി-കണ്ണപുരം സ്റ്റേഷനുകൾക്കിടയിലുള്ള 252-ാം നമ്പർ ലെവൽക്രോസ് ഇന്ന്(ഫെബ്രുവരി 16) രാവിലെ എട്ട് മണി മുതൽ 17 ന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് അസി ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.

 

ഇ വി എം, വിവിപാറ്റ് പരിശീലനം

2019 ലെ ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിപാറ്റ്, ഇ വി എം മെഷീനുകളുടെ പ്രവർത്തനം സംബന്ധിച്ച് സമ്മതിദായകർക്ക് പരിചയപ്പെടുത്തുന്നതിനും ബോധവൽക്കരിക്കുന്നതിനുമായി കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ ബൂത്ത് നമ്പർ 78 മുതൽ ബൂത്ത് നമ്പർ 90 വരെയുള്ളവർക്ക് നാളെ(ഫെബ്രുവരി 16) പോളിംഗ് സ്റ്റേഷനിൽ പരിശീലനം നൽകുന്നു. സമയം, ബൂത്ത് നമ്പർ, പരിശീലന കേന്ദ്രം എന്ന ക്രമത്തിൽ.

രാവിലെ ഒമ്പത് മണി - 78 - ഐ എൻ ടി സ്‌കൂൾ, ചതുരക്കിണർ, 81 - മദ്രസ്സത്തുൽ ഹംദിയ മദ്രസ്സ, 86 - ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ, കണ്ണൂർ. 11.30 ന് - 79 - സി എച്ച് എം ഹയർ സെക്കണ്ടറി സ്‌കൂൾ, വാരം, 82, 83, 84 - ഗവ.ടൗൺ ഹയർ സെക്കണ്ടറി സ്‌കൂൾ, കണ്ണൂർ, 87, 88, 89 - ഗവ.ടീച്ചർ ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട്. 2.30 ന് - 80 എളയാവൂർ യു പി സ്‌കൂൾ, 85 - ഗവ. മിക്‌സഡ് യു പി സ്‌കൂൾ, തളാപ്പ്, 90 - ഗവ. യു പി സ്‌കൂൾ, മുഴത്തടം.

 

ബി എസ് സി/ഡിപ്ലോമ നഴ്‌സുമാരെ സ്‌കൈപ്പ് ഇന്റർവ്യൂ ചെയ്യുന്നു

സൗദി അറേബ്യയിലെ അൽ/മൗവ്വാസാത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ബി എസ് സി/ഡിപ്ലോമ നഴ്‌സുമാരെ(സ്ത്രീകൾ മാത്രം) നിയമിക്കുന്നതിനായി ഒ ഡി ഇ പി സി തിരുവനന്തപുരം വഴുതക്കാട് ഓഫീസിൽ ഫെബ്രുവരി 21 ന് സ്‌കൈപ്പ് ഇന്റർവ്യൂ ചെയ്യുന്നു.  താൽപര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം odepcmou@gmail.com ൽ അപേക്ഷിക്കുക.  കൂടുതൽ വിവരങ്ങൾ www.odepc.kerala.com ൽ ലഭിക്കും.  ഫോൺ: 0471 2329440/41/42/43/45.

 

എം എൽ എ ഫണ്ട് രണ്ട് നടപ്പാതക്ക് ഭരണാനുമതിയായി

കെ എം ഷാജി എം എൽ എയുടെ പ്രത്യേക വികസന നിധിയിൽ നിന്നും നാല് ലക്ഷം രൂപ ചെലവിൽ നാറാത്ത് പഞ്ചായത്തിലെ കൃഷി ഭവൻ ഓഫീസ് പരിസരം മുതൽ  നടപ്പാത കോൺക്രീറ്റ് ചെയ്യുന്നതിനും അഞ്ച് ലക്ഷം രൂപ ചെലവിൽ നാറാത്ത് പഞ്ചായത്തിലെ ആലങ്കീൽ പി കെ സി ഇബ്രാഹിം കടയുടെ പരിസരം നിന്ന് മുതൽ നടപ്പാത കോൺക്രീറ്റ് ചെയ്യുന്നതിനും ജില്ലാ കലക്ടർ ഭരണാനുമതി നൽകി.

 

എം പി ഫണ്ട്: റോഡിനും ഹൈമാസ്റ്റ് ലൈറ്റിനും ഭരണാനുമതി

പി കെ ശ്രീമതി എം പിയുടെ പ്രാദേശിക വികസന നിധിയിൽ നിന്നും 4.9 ലക്ഷം രൂപയും ഗുണഭോക്തൃ വിഹിതമായ 4.5 ലക്ഷം രൂപയും വിനിയോഗിച്ച് കൊളച്ചേരി ഗ്രാമ പഞ്ചായത്തിലെ ചേലേരി ഗവ. മാപ്പിള എൽ പി സ്‌കൂളിൽ ക്ലാസ് റൂം കെട്ടിടം നിർമ്മിക്കുന്നതിനും  പ്രാദേശിക വികസന നിധിയിൽ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ച്  മയ്യിൽ ഗ്രാമ പഞ്ചായത്തിലെ മുല്ലക്കൊടി എസ് സി കോളനി റോഡും നടപ്പാതയും കോൺക്രീറ്റ് ചെയ്യുന്നതിനും ജില്ലാ കലക്ടർ ഭരണാനുമതി നൽകി.

പി കെ ശ്രീമതി ടീച്ചർ എം പിയുടെ പ്രാദേശിക വികസന നിധിയിൽ നിന്നും  20,97,683 രൂപ വിനിയോഗിച്ച് ആന്തൂർ നഗരസഭയിലെ മാങ്ങാട്ടുപറമ്പ കെ എ പി നാലാം ബറ്റാലിയനിൽ രണ്ട് മിനിമാസ്റ്റ് ലൈറ്റും മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്തിലെ ശങ്കരനെല്ലൂർ അംഗനവാടിക്ക് സമീപം, പിണറായി ഗ്രാമ പഞ്ചായത്തിലെ പാനുണ്ട ടൗൺ, ചിറക്കൽ ഗ്രാമ പഞ്ചായത്തിലെ പടിഞ്ഞാറെമൊട്ട റീഹാബിലിറ്റേഷൻ കോളനി, കിഴക്കേമൊട്ട റീഹാബിലിറ്റേഷൻ കോളനി, അഴീക്കോട് ഗ്രാമ പഞ്ചായത്തിലെ ചാൽ എ കെ ജി ജംഗ്ഷൻ എന്നിവിടങ്ങളിൽ ഓരോ മിനിഹൈമാസ്റ്റ് ലൈറ്റുകൾ വീതവും സ്ഥാപിക്കുന്നതിനും ജില്ലാ കലക്ടർ ഭരണാനുമതി നൽകി.

പി കെ ശ്രീമതി ടീച്ചർ എം പിയുടെ പ്രാദേശിക വികസന നിധിയിൽ നിന്നും   67.44 ലക്ഷം രൂപ ചെലവിൽ എരുവേശ്ശി ഗ്രാമ പഞ്ചായത്തിലെ കുടിയാന്മല ടൗൺ, കൂടാളി ഗ്രാമ പഞ്ചായത്തിലെ നായാട്ടുപാറ ടൗൺ, മുഴക്കുന്ന് ഗ്രാമ പഞ്ചായത്തിലെ മുഴക്കുന്ന് ബസാർ, മയ്യിൽ ഗ്രാമ പഞ്ചായത്തിലെ മയ്യിൽ ടൗൺ, നടുവിൽ ഗ്രാമ പഞ്ചായത്തിലെ മണ്ഡലം ടൗൺ, പുലിക്കുറുമ്പ ടൗൺ, അഴീക്കോട് ഗ്രാമ പഞ്ചായത്തിലെ ചാൽ ബീച്ച്, കണ്ണൂർ കോർപ്പറേഷനിലെ തെഴുക്കിലെ പീടിക ജംഗ്ഷൻ, കൊളച്ചേരി ഗ്രാമ പഞ്ചായത്തിലെ ചേലേരിമുക്ക് ജംഗ്ഷൻ, മലപ്പട്ടം ഗ്രാമ പഞ്ചായത്തിലെ മലപ്പട്ടം സെന്റർ,  കണ്ണൂർ കന്റോൺമെന്റ്, ആന്തൂർ നഗരസഭയിലെ കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രം ചിറയ്ക്ക് സമീപം എന്നിവിടങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് ജില്ലാ കലക്ടർ ഭരണാനുമതി നൽകി.

 

സ്വകാര്യ ബസ് തൊഴിലാളികളുടെ ഡി എ പ്രശ്‌നം ഒത്തുതീർന്നു

ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ വർദ്ധിപ്പിച്ച ഡി എ ലഭിക്കാത്തത് സംബന്ധിച്ച പ്രശ്‌നം ജില്ലാ ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഒത്തുതീർപ്പായി.  ഒത്തുതീർപ്പ് വ്യവസ്ഥപ്രകാരം ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ വർദ്ധിപ്പിച്ച ഡി എ ഇനത്തിൽ നൽകാനുളള ആദ്യഗഡു മാർച്ച് ഒന്നിനും രണ്ടാം ഗഡും ഡി എ ഏപ്രിൽ ഒന്നിനും നൽകാൻ ബസ് ഉടമ പ്രതിനിധികൾ സമ്മതിച്ചു. യോഗത്തിൽ ജില്ലാ ലേബർ ഓഫീസർ ടി വി സുരേന്ദ്രൻ, ബസ് ഉടമാ  പ്രതിനിധികളായ പി വി വൽസലൻ, പി കെ പവിത്രൻ, കെ കെ വിനോദ്കുമാർ, കെവിജയൻ, കെ പി മോഹനൻ, എം കെ പവിത്രൻ  എന്നിവരും വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് എം കെ ഗോപി,  എം കെ രവീന്ദൻ, താവം ബാലകൃഷ്ണൻ, കെ കെ ശ്രീജിത്ത്, ആലിക്കുഞ്ഞി പന്നിയൂർ എന്നിവരും പങ്കെടുത്തു.

 

പോസ്റ്റ്മെട്രിക് ഹോസ്റ്റൽ കെട്ടിട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം 17 ന്

പട്ടികജാതി വകുപ്പിന് കീഴിൽ താണയിൽ പ്രവൃത്തിക്കുന്ന പോസ്റ്റ് മെട്രിക് ഹോസ്റ്റലിന് പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി പട്ടികജാതി-പട്ടികവർഗ വകുപ്പ് മന്ത്രി എ കെ ബാലൻ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി പതിനേഴിന് ഉച്ചയ്ക്ക് രണ്ടിന് പോസ്റ്റ് മെട്രിക് ഹോസ്റ്റൽ പരിസരത്ത് നടക്കുന്ന ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. കിഫ്ബിയിൽ നിന്നും രണ്ട് കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. മേയർ ഇ പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

 

പ്രളയബാധിത പ്രദേശങ്ങളിൽ 150 തൊഴിൽ ദിനങ്ങൾ അനുവദിക്കും

സംസ്ഥാനത്തുണ്ടായ പ്രളയ ദുരിതത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ 11 വില്ലേജുകളി ൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 150 തൊഴിൽ ദിനങ്ങൾ അനുവദിച്ച് കേന്ദ്ര സർക്കാർ ഉത്തരവായി. ആറളം, അയ്യൻകുന്ന്, പായം, തില്ലങ്കേരി, ചിറക്ക ൽ, നടുവിൽ, ഉദയഗിരി, കുറുമാത്തൂർ ഗ്രാമപഞ്ചായത്തുകളിലാണ് അധിക തൊഴിൽ ദിനങ്ങ ൾ ലഭിക്കുക. ഇതനുസരിച്ച് പ്രവൃത്തികൾ ഏറ്റെടുക്കുന്നതിന് ലേബർ ബഡ്ജറ്റ്, കർമ്മ പദ്ധതി എന്നിവ പുതുക്കിയതായും, പരമാവധി തൊഴിൽ ദിനങ്ങൾ ലഭ്യമാക്കുന്നതിന് തീവ്ര നടപടിക ൾ സ്വീകരിച്ചതായും ദാരിദ്ര്യ ലഘൂകരണ യൂണിറ്റ് (ജില്ലാ പഞ്ചായത്ത്) പ്രൊജക്ട് ഡയറക്ടർ കെ എം രാമകൃഷ്ണൻ അറിയിച്ചു. അധിക തൊഴിൽ ദിനങ്ങൾ ലഭിക്കുന്നതിന് ഈ പഞ്ചായത്തുകളിലെ  തൊഴിലാളികൾ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നൽകേണ്ടതാണ്.

date