Skip to main content

സുജലം സുഫലം മാര്‍ഗ്ഗരേഖ പരിശീലനം ആരംഭിച്ചു

 

ഹരിതകേരളം കോഴിക്കോട് ജില്ലാമിഷന്റേയും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്റേയും നേതൃത്വത്തില്‍ നടത്തുന്ന സുജലം-സുഫലം കൃഷി മാര്‍ഗ്ഗരേഖ പരിശീലനം ശില്‍പ്പശാല ആദ്യബാച്ച് കൊയിലാണ്ടി ഇ.എം.എസ് സ്മാരക ടൗണ്‍ഹാളില്‍ കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ നിര്‍വ്വഹിച്ചു. ഹരിതകേരളം കേവലമൊരു പ്രഖ്യാപനം അല്ലെന്നും മറിച്ച് അതൊരു മികച്ച പ്രവര്‍ത്തനവും ജനകീയ മുന്നേറ്റവും കൂടിയാണെന്ന് ചെയര്‍മാന്‍ പറഞ്ഞു.  ജനകീയ ഇടപെടലുകളിലൂടെ മാത്രമേ ഹരിതകേരളം മിഷന്റെ പ്രവര്‍ത്തനം അര്‍ത്ഥപൂര്‍ണ്ണമായി സംയോജിപ്പിക്കാന്‍ കഴിയുകയുള്ളൂ. അതിന് മികച്ച ഉദാഹരണമായി കൊയിലാണ്ടിയിലെ ആവളപ്പാണ്ടിയും വെളിയന്നൂര്‍ ചെല്ലിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
ചടങ്ങില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സതി അധ്യക്ഷത വഹിച്ചു. റിട്ടയഡ് അഗ്രികള്‍ച്ചര്‍ ഓഫീസര്‍ രാജന്‍.പി  കൃഷി മാര്‍ഗ്ഗരേഖ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥ ജനപ്രതിനിധികള്‍ക്ക് പരിചയപ്പെടുത്തി. തുടര്‍ന്ന് ഹരിതകേരളം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.പ്രകാശ്  സുജലം സുഫലം ഉപമിഷന്‍ എന്ന വിഷയത്തില്‍ അവതരണം നടത്തി. പരിശീലനത്തിന്റെ ഭാഗമായി നടത്തിയ വിവിധ വിഷയങ്ങളില്‍  കൃഷി ഓഫീസര്‍മാരായ നൗഷാദ് .കെ.ഇ, നൗഷാദ് കെ.വി, വരുണ്‍കുമാര്‍. എ.വി  തുടങ്ങിയവര്‍ ക്ലാസുകള്‍ എടുത്തു. അസി. ഡവലപ്മെന്റ് കമ്മീഷണര്‍ (ജനറല്‍) നിബു ടി കുര്യന്‍,  എഡി.എ എ.പി.ഗിരീഷ്, ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണാകരന്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ സബീഷ് ആലോക്കണ്ടി മീത്തല്‍, റിട്ടയഡ് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ പ്രേംരാജ് ഹരിതകേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍ നിരജ്ഞന.എം.പി തുടങ്ങിയവര്‍ സംസാരിച്ചു.

date