Skip to main content

ഭിന്നശേഷിക്കാര്‍ക്ക് സ്‌കൂട്ടര്‍ വിതരണം ചെയ്തു

മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര സ്‌കൂട്ടര്‍ വിതരണം ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമന്‍ പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു. 15 സ്‌കൂട്ടറുകളാണ് പദ്ധതി മുഖേന വിതരണം ചെയ്തത്. ചടങ്ങില്‍ വൈസ് പ്രസിഡന്റ് പി.വി കൈരളി, സ്ഥിരം സമിതി അംഗങ്ങളായ പി. ബാലഗോപാലന്‍, ഇ. കുഞ്ഞിക്കണ്ണന്‍, വാര്‍ഡ് മെമ്പര്‍മാരായ പി.വി റംല, ജോയിന്റ് ബിഡിഒ പി.കെ പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു. 

date