Skip to main content

കുഞ്ഞറിവുകളുടെ കുട്ടി കൗതുകങ്ങളുമായി - അറിവ് 2019

   ശാസ്ത്ര  രംഗത്തെ  അറിവുകള്‍ കുഞ്ഞുങ്ങളില്‍ പകര്‍ന്ന നെടിയനാട് ഗവണ്മെന്റ് എല്‍ പി  സ്‌കൂളിലെ  അറിവ് ശാസ്ത്ര സാങ്കേതിക കരകൗശല മേള ശ്രദ്ധേയമായി. പരിപാടി നരിക്കുനി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍  വേണുഗോപാലന്‍  ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും പങ്കാളിത്തം കൊണ്ട്  അറിവ് 2019 ശ്രദ്ധേയമായി, വിവിധ കരകൗശല വസ്തുക്കള്‍, ശാസ്ത്ര സാങ്കേതിക നിര്‍മാണങ്ങള്‍ തുടങ്ങിയവ അറിവില്‍  പ്രദര്‍ശിപ്പിച്ചു. നരിക്കുനി ഗ്രാമപഞ്ചായത്ത്  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആമിന ടീച്ചര്‍  അധ്യക്ഷത വഹിച്ചു വാര്‍ഡ് മെമ്പര്‍മാരായ പി ഷിജി,  എ  ഇ ഒ മുരളി കൃഷ്ണന്‍, ബി പി ഒ  ചേളന്നൂര്‍  വിശ്വനാഥന്‍, അഹമ്മദ് കോയ മാസ്റ്റര്‍, പി കെ വാസു തുടങ്ങിയവര്‍ പങ്കെടുത്തു,പി  ടി എ പ്രസിഡന്റ് വിവാസ്  നന്ദി പറഞ്ഞു

 

date