Skip to main content

സ്‌പെഷ്യൽ എംപ്ലോയീസ് മീറ്റ് 23നും 24നും

 

സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്‌പെഷ്യൽ എംപ്ലോയീസ് മീറ്റ് ഈ മാസം 23നും 24നും തിരുവനന്തപുരം എസ്.എം.വി സ്‌കൂളിൽ നടക്കും. എക്‌സിബിഷൻ, ഭിന്നശേഷിയുളള ജോലിക്കാരുടെ സംഗമം, സെൽഫ് അഡ്വക്കസി മീറ്റ്, തത്സമയ നൈപുണി മത്സരം, ബോധവത്കരണ ക്ലാസുകൾ എന്നിവ നടക്കും. ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരെ ശാസ്ത്രീയമായ പരിശീലനത്തിലൂടെ വിവിധ തൊഴിലുകളിൽ പുനരധിവസിപ്പിക്കുന്നതിനും, അനുബന്ധ സ്ഥാപനങ്ങൾക്ക് ഈ രംഗത്തെ അനുഭവങ്ങൾ പങ്കുവെയ്ക്കാനും ഉല്പന്ന പ്രദർശനത്തിനും കുട്ടികൾക്ക് പ്രാഗത്ഭ്യം തെളിയിക്കുന്നതിനും അവസരമുണ്ടാകും.

പി.എൻ.എക്സ്. 600/19

date