Skip to main content

ക്ഷേമനിധി ബോർഡ് പെൻഷൻകാർ ലൈഫ് സർട്ടിഫിക്കറ്റ് നൽകണം

 

സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് പെൻഷൻ വാങ്ങുന്ന കലാകാര•ാർ തുടർന്ന് പെൻഷൻ ലഭിക്കുന്നതിന് ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് മാർച്ച് 31 ന് മുൻപ് ഹാജരാക്കണം. യഥാസമയം ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരുടെ പെൻഷൻ അറിയിപ്പ് കൂടാതെ തന്നെ തടഞ്ഞുവയ്ക്കും. ആധാർ കോപ്പി നൽകാത്തവർ ആധാറിന്റെ പകർപ്പും ഹാജരാക്കേണ്ടതാണ്. സർട്ടിഫിക്കറ്റിന്റെ മാതൃക www.cwb.kerala.gov.in  ൽ ലഭ്യമാണ്.

പി.എൻ.എക്സ്. 610/19

date