Skip to main content

ഒന്നാംവർഷ ഹയർ സെക്കന്ററി പരീക്ഷാ ടൈംടേബിൾ പുന:ക്രമീകരിച്ചു

 

മാർച്ചിൽ നടക്കുന്ന ഒന്നാംവർഷ ഹയർ സെക്കന്ററി പരീക്ഷകളുടെ ടൈംടേബിൾ പുന:ക്രമീകരിച്ചു. രണ്ടാം വർഷ ഹയർ സെക്കന്ററി പരീക്ഷയുടെ ടൈംടേബിളിൽ യാതൊരുവിധ മാറ്റവും ഉണ്ടായിരിക്കുന്നതല്ല. പുതുക്കിയ ഒന്നാംവർഷ ടൈംടേബിൾ ചുവടെ.

മാർച്ച് ആറിന് ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി & കൾച്ചർ, ഏഴിന് ബിസിനസ് സ്റ്റഡീസ്, കെമിസ്ട്രി, ജേർണലിസം 11 ന് ആന്ത്രപ്പോളജി, ഗാന്ധിയൻ സ്റ്റഡീസ്, മാത്തമറ്റിക്‌സ്, സംസ്‌കൃതം ശാസ്ത്ര, 13 ന് പാർട്ട്-ഒന്ന് ഇംഗ്ലീഷ്, 14 ന് സോഷ്യൽ വർക്ക് 18 ന് പാർട്ട്-രണ്ട് ഭാഷകൾ, കമ്പ്യൂട്ടർ ഇൻഫർമേഷൻ ടെക്‌നോളജി (പഴയത്), കമ്പ്യൂട്ടർ സയൻസ് & ഇൻഫർമേഷൻ ടെക്‌നോളജി, 19 ന് ജോഗ്രഫി, സൈക്കോളജി, മ്യൂസിക് 20 ന് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഇലക്‌ട്രോണിക് സർവ്വീസ് ടെക്‌നോളജി (പഴയത്), ഇലക്‌ട്രോണിക് സിസ്റ്റംസ്, പൊളിറ്റിക്കൽ സയൻസ്, 21 ന് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇലക്‌ട്രോണിക്‌സ്, ജിയോളജി, ഹോം സയൻസ്, ഫിലോസഫി, സ്റ്റാറ്റിസ്റ്റിക്‌സ്, 25 ന് അക്കൗണ്ടൻസി, ബയോളജി, കമ്പ്യൂട്ടർ സയൻസ്, പാർട്ട്-മൂന്ന് ഭാഷകൾ, സംസ്‌കൃതം, സാഹിത്യം, 26 ന് സോഷ്യോളജി, 27 ന് ഇക്കണോമിക്‌സ്, ഇംഗ്ലീഷ് ലിറ്ററേച്ചർ, ഫിസിക്‌സ്.

പി.എൻ.എക്സ്. 611/19

date