Skip to main content

ജില്ലാ ലൈബ്രറി കൗണ്‍സില്‍ വാര്‍ഷിക സെമിനാറും പുരസ്‌ക്കാരവിതരണവും 24 ന്‌

ജില്ലാ ലൈബ്രറി കൗണ്‍സിലിന്‍െ്‌റ 2019-19 വര്‍ഷത്തെ വാര്‍ഷിക സെമിനാറും മുന്‍ മന്ത്രി സി.എന്‍. ബാലകൃഷ്‌ണന്‍ അനുസ്‌മരണവും പുരസ്‌ക്കാര വിതരണവും ഫെബ്രുവരി 24 ഉച്ചയ്‌ക്ക്‌ 2 ന്‌ ഗവ. മോഡല്‍ ഗേള്‍സ്‌ ഹൈസ്‌ക്കുളില്‍ നടക്കും. മുരളി പെരുനെല്ലി എം.എല്‍.എ. ഉദ്‌ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്‍്‌റ്‌ എന്‍.കെ. ഉദയപ്രകാശ്‌ അധ്യക്ഷത വഹിക്കും. മുന്‍ നിയമസഭ സ്‌പീക്കര്‍ തേറമ്പില്‍ രാമകൃഷ്‌ണന്‍ അനുസ്‌മരണ പ്രഭാഷണം നിര്‍വഹിക്കും. കേരളീയ നവോത്ഥാനവും സ്‌ത്രീകളും എന്ന സെമിനാറില്‍ ഡോ. ടി.കെ. ആനന്ദി മുഖ്യപ്രഭാഷണം നടത്തും. സ്‌റ്റേറ്റ്‌ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ്‌ അംഗങ്ങളായ ടി.കെ. വാസു, സുനില്‍ ലാലൂര്‍ എന്നിവര്‍ ആശംസ നേരും. താലൂക്കുകളിലെ മികച്ച ൈലബ്രറികള്‍കള്‍ക്കുള്ള പുരസ്‌ക്കാരം അന്നനാട്‌ ഗ്രാമീണ വായനശാല, കുറ്റുമുക്ക്‌ കസ്‌തൂര്‍ബ സ്‌മാരക വായനശാല, ഇരിങ്ങാലക്കുട എസ്‌.എന്‍. പബ്ലിക്ക്‌ ലൈബ്രറി, പാഞ്ഞാള്‍ ഗ്രാമീണ വായനശാല, ഇരിങ്ങപ്രം ഗ്രാമീണ വായനശാല എന്നിവയ്‌ക്ക്‌ സമര്‍പ്പിക്കും. 

date