Skip to main content

പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ മേള 20 ന്‌

സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ മേള സംഘടിപ്പിക്കുന്നു. ഫെബ്രുവരി 20 ഉച്ചയ്‌ക്ക്‌ 1.30 ന്‌ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ അങ്കണത്തില്‍ കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ്‌ സുനില്‍കുമാര്‍ നവീന വായ്‌പ പദ്ധതികളുടെ ജില്ലാതല ഉദ്‌ഘാടനം നിര്‍വഹിക്കും. കോര്‍പ്പറേഷന്‍ മേയര്‍ അജിത വിജയന്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മേരി തോമസ്‌ മുഖ്യാതിഥിയാകും. കൗണ്‍സിലര്‍ കെ മഹേഷ്‌, റൂറല്‍ എസ്‌പി എം കെ പുഷ്‌ക്കരന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ വി ജ്യോതിഷ്‌ കുമാര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ സിന്ധു പരമേശ്‌ തുടങ്ങിയവര്‍ ആശംസ നേരും. പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ഡയറക്‌ടര്‍ ഡോ. എം എ നാസര്‍ സ്വാഗതവും പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ മാനേജര്‍ എം ഡി ഗിരിജ നന്ദിയും പറയും.

date