Skip to main content

പഞ്ചായത്ത്‌ ദിനാഘോഷം 

സംസ്ഥാനതല പഞ്ചായത്ത്‌ദിനാഘോഷം ഫെബ്രുവരി 18, 19 തീയതികളില്‍ ജില്ലയില്‍ നടക്കുന്നതിന്റെ ഭാഗമായി വിവിധ വിഷയങ്ങളെ ആസ്‌പദമാക്കി നടക്കുന്ന സെമിനാര്‍ പരമ്പരകളില്‍ അഞ്ചാമത്തെ സെമിനാര്‍ 'അധികാര വികേന്ദ്രീകരണം : പരിപ്രേക്ഷ്യവും യാഥാര്‍ത്ഥ്യവും' എന്ന വിഷയത്തില്‍ ഇരിങ്ങാലക്കുട മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന സെമിനാര്‍ തദ്ദേശസ്വയംഭരണ വകുപ്പ്‌ മന്ത്രി എ സി മൊയ്‌തീന്‍ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത്‌ ദിനാഘോഷം അധികാരവികേന്ദ്രീകരണത്തിന്റെ ഓര്‍മ്മപ്പെടുത്തലാണെന്ന്‌ മന്ത്രി പറഞ്ഞു. പ്രൊഫ. കെ യു അരുണന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. അധികാര വികേന്ദ്രീകരണം : പരിപ്രേക്ഷ്യവും യാഥാര്‍ത്ഥ്യവും എന്ന വിഷയത്തെ അധികരിച്ച്‌ കില ഡയറക്‌ടര്‍ ഡോ. ജോയ്‌ ഇളമണ്‍ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത്‌ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. പി വിശ്വംഭരപണിക്കര്‍, മതിലകം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ അബീദലി, ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ സംസ്ഥാന പ്രസിഡണ്ട്‌ ടി ഗംഗാധരന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. വെളളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ ഉണ്ണികൃഷ്‌ണന്‍ സ്വാഗതവും മുരിയാട്‌ ഗ്രാമപഞ്ചായത്ത്‌ അസിസ്റ്റന്റ്‌ സെക്രട്ടറി ശാലിനി നന്ദിയും പറഞ്ഞു.
ജില്ലാതല വിജയികള്‍ പങ്കെടുത്ത സംസ്ഥാനതല മത്സരം മുളങ്കുന്നത്തുകാവ്‌ കിലയില്‍ നടന്നു. വനിത വിഭാഗത്തില്‍ ഒരുമനയൂര്‍ ഗ്രാമപഞ്ചായത്തിലെ ടെസ്സി ഒന്നാം സ്ഥാനവും ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പി കെ ഷെമീന രണ്ടാം സ്ഥാനവും നേടി. പുരുഷവിഭാഗത്തില്‍ മുട്ടാടി ഗ്രാമപഞ്ചായത്തിലെ കെ വി കൃഷ്‌ണന്‍ ഒന്നാം സ്ഥാനവും കീരാമ്പാറ ഗ്രാമപഞ്ചായത്തിലെ ജയന്തകുമാര്‍ രണ്ടാം സ്ഥാനവും നേടി. അയ്യന്തോള്‍ കര്‍ഷകനഗര്‍ ഗ്രൗണ്ടില്‍ നടന്ന്‌ ഫുട്‌ബോള്‍ മത്സരം ഗ്രാമപഞ്ചായത്ത്‌ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി എസ്‌ വിനയന്‍ കിക്ക്‌ ഓഫ്‌ ചെയ്‌തു. ജനപ്രതിധികളും ജീവനക്കാരും അടങ്ങിയ വിവിധ ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.

date