Skip to main content

സംസ്ഥാനതല ബഡ്‌സ്‌ കലോത്സവം  സമാപനം ഇന്ന്‌

മൂന്നാം സംസ്ഥാനതല ബഡ്‌സ്‌ കലോത്സവ സമാപനം ഇന്ന്‌ (ഫെബ്രുവരി 17) വൈകീട്ട്‌ 3 ന്‌ തൃശൂര്‍ വെള്ളാനിക്കര കേരള കാര്‍ഷിക സര്‍വകലാശാല ക്യാമ്പസ്സിലെ സെന്‍ട്രല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിന്റെ സമാപനം കൃഷി വകുപ്പ്‌ മന്ത്രി അഡ്വ വി എസ്‌ സുനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്യും. അഡ്വ കെ രാജന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത്‌ പ്രെഡിഡന്റ്‌ മേരി തോമസ്‌, കുടുംബശ്രീ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ എസ്‌ ഹരികിഷോര്‍, കേരള കാര്‍ഷിക സര്‍വകലാശാല റെജിസ്‌ട്രര്‍ ഡോ പി എസ്‌ ഗീതകുട്ടി, എന്‍ഐപിഎംആര്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ സി ചന്ദ്രബാബു എന്നിവര്‍ മുഖ്യാതിഥികളാകും. വിജയികള്‍ക്കുള്ള സമ്മാനദാനവും മന്ത്രി നിര്‍വഹിക്കും.

date