Skip to main content

പ്രത്യേക പത്രക്കുറിപ്പ്‌ - 10  - 1000 ദിനങ്ങള്‍  - ആധുനിക ചികിത്സ സൗകര്യങ്ങളുമായി  ജില്ലാ ഹോമിയോ ആശുപത്രി

സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ക്കുളളില്‍ മികവുറ്റ നേട്ടങ്ങളുമായി ജില്ലാ ഹോമിയോ ആശുപത്രി. ആധുനിക ചികിത്സാ സൗകര്യങ്ങളുമായി ആശുപത്രിയുടെ പ്രതിഛായ മാറി. പൂത്തോളില്‍ 35 സെന്റ്‌ സ്ഥലത്ത്‌ ആശുപത്രിയുടെ നിര്‍മ്മാണം പൂര്‍ത്തിയായികൊണ്ടിരിക്കുന്നു. കെട്ടിടത്തിന്റെ താഴെത്ത 2 നിലകള്‍ നിര്‍മ്മാണം പൂര്‍ത്തിയായി. ഇതില്‍ പ്രത്യേക ഒ പി വിഭാഗങ്ങളും സീതാലയം, സദ്‌ഗമയ, ആയുഷ്‌-ഹോളിസ്റ്റിക്ക്‌ സെന്റര്‍, പെയിന്‍ ആന്‍ഡ്‌ പാലിയേറ്റീവ്‌ സെന്റര്‍ എന്നിവ പ്രവര്‍ത്തിക്കുന്നു. ഈ വര്‍ഷം തന്നെ ആശുപത്രിയില്‍ 50 കിടക്കകളോടുകൂടിയ ഐ പി വിഭാഗം പ്രവര്‍ത്തനമാരംഭിക്കും. 3.30 ലക്ഷം രൂപ ചെലവഴിച്ചാണ്‌ ബ്ലോക്ക്‌ നിര്‍മ്മാണം. കൈപ്പറമ്പ്‌ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി, എരുമപ്പെട്ടി, അടാട്ട്‌, തെക്കുംകര എന്നിവിടങ്ങളില്‍ ഹോമിയോപതി ഹെല്‍ത്ത്‌ സെന്ററുകള്‍ നിര്‍മ്മിക്കാനായി. മുല്ലശ്ശേരി എന്‍എന്‍ എം ഡിസ്‌പെന്‍സറിയുടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നു. മറ്റത്തൂര്‍ എന്‍എച്ച്‌എം ഡിസ്‌പെന്‍സറിയുടെ നവീകരണം പൂര്‍ത്തിയായി. ഈ സാമ്പത്തിക വര്‍ഷം പറപ്പൂക്കര, താന്ന്യം, കാറളം, ചൊവ്വന്നൂര്‍ എന്നീ പഞ്ചായത്തുകളില്‍ 4 ഹോമിയോ ഡിസ്‌പെന്‍സറികള്‍ പുതുതായി ആരംഭിച്ചു. പുതിയ പ്രോജക്‌ടായി ആസ്‌തമ-അലര്‍ജി ക്ലിനിക്ക്‌ സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി പ്രവര്‍ത്തനമാരംഭിക്കും.

date