Skip to main content

ബില്ലിന്റെ അന്തിമരൂപം ആശയസംവാദങ്ങൾക്കും അഭിപ്രായസമന്വയത്തിനും  ശേഷം മാത്രം

 

വിപുലമായ ആശയസംവാദങ്ങൾക്കും അഭിപ്രായ സമന്വയത്തിനും ശേഷമേ ചർച്ച് പ്രോപ്പർട്ടീസ് ആൻറ് ഇൻസ്റ്റിറ്റിയൂഷൻ ബിൽ 2019  അന്തിമരൂപം നൽകി സർക്കാരിന് സമർപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂവെന്ന് സംസ്ഥാന നിയമ പരിഷ്‌കരണ കമ്മീഷൻ അറിയിച്ചു. 2009ൽ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ അധ്യക്ഷനായ നിയമപരിഷ്‌കരണകമ്മീഷൻ പള്ളി വക സ്വത്ത് സംബന്ധിച്ച ഒരു ബിൽ തയാറാക്കി സർക്കാറിന് സമർപ്പിച്ചിരുന്നു. ഈ ബിൽ നടപ്പാക്കാൻ നിയമ പരിഷ്‌കരണ കമ്മീഷൻ മുൻകൈയെടുക്കണമെന്ന് പല നിവേദനങ്ങളും കമ്മീഷനു ലഭിച്ച സാഹചര്യത്തിലാണ് കരട് ബിൽ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ഈഘട്ടത്തിൽ യാതൊരുവിധ ആശങ്കയ്ക്കും പ്രസക്തിയില്ലെന്നും കമ്മീഷൻ ചെയർമാൻ അറിയിച്ചു.

പി.എൻ.എക്സ്. 619/19

date