Skip to main content

ബാലാവകാശ സംരക്ഷണ ശിൽപശാല:  സംസ്ഥാനതല സമാപനം കണ്ണൂരിൽ

 

സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ബാലാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ നടത്തിയ ശിൽപശാലകളുടെ സംസ്ഥാനതല സമാപനം മാർച്ച് ഒന്നിന് കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നടക്കും. പരിപാടിക്കായി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി സുമേഷ് ചെയർമാനായും ജില്ലാ കലക്ടർ മീർ മുഹമ്മദ് അലി വൈസ് ചെയർമാനായും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ എം.പി അബ്ദുറഹ്മാൻ കൺവീനറായും സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ബാലവകാശ സംരക്ഷണ കമീഷൻ ചെയർമാൻ പി. സുരേഷ്, മെംബർ ഡോ.എം.പി ആൻറണി, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. 

 

date