Skip to main content

മാടായി ഗവ.ബോയ്‌സ് വൊക്കേഷണൽ  ഹയർ സെക്കണ്ടറി സ്‌കൂളിന് പുതിയ കെട്ടിടം

 

മാടായി ഗവ.ബോയ്‌സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ പുതിയ ഹയർ സെക്കണ്ടറി കോംപ്ലക്‌സിന്റെ ഉദ്ഘാടനം ടി വി രാജേഷ് എംഎൽഎ നിർവ്വഹിച്ചു. സാധാരണക്കാരന്റെ മക്കൾ പഠിക്കുന്ന സർക്കാർ സ്‌കൂളുകൾ ഏത് സ്വകാര്യ സ്‌കൂളിനെയും കിടപിടിക്കുന്ന രീതിയിൽ മികച്ച നിലവാരത്തിൽ എത്തിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂളിന് ബസ് സൗകര്യം അനുവദിക്കുമെന്ന് എം എൽ എ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. 

നവീകരിച്ച ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി പി ദിവ്യ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് നബാർഡിന്റെ സഹായത്തോടെയാണ് മൂന്നര കോടി രൂപ ചെലവിലുള്ള ആധുനിക രീതിയിലുള്ള സ്മാർട്ട് ക്ലാസ് മുറി, ലബോറട്ടറി, ലൈബ്രറി, റീഡിംഗ് റൂം എന്നിവയടങ്ങിയ ബഹുനില കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി പൂർത്തീകരിച്ചിരിക്കുന്നത്. 

മൂന്നു നിലകളിലായി 15 ഓളം ക്ലാസ് മുറികൾ, ആറോളം ലാബുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസുകളിലും പബ്ലിക് അഡ്രസിംഗ് സിസ്റ്റം, ഇൻറർനെറ്റ് സൗകര്യം എന്നിവയും ഉണ്ട്. ഇതുകൂടാതെ കരിയർ ഗൈഡൻസ് റൂം, ഗേൾസ് ഫ്രണ്ട്‌ലിറൂം, സ്‌പോർട്‌സ് റൂം, കമ്പ്യൂട്ടർ റൂം, റിക്രിയേഷൻ റൂം എന്നീ സൗകര്യങ്ങളും പുതിയ കെട്ടിടത്തിലുണ്ട്. സർക്കാർ ഏജൻസിയായ നിർമ്മിതി കേന്ദ്രയാണ് കെട്ടിടത്തിന്റെ നിർമ്മാണച്ചുമതല ഏറ്റെടുത്തത്.

നവീകരിച്ച ലൈബ്രറിയിലേക്ക് പ്രൊഫ.ബി മുഹമ്മദ് അഹമ്മദ് 50000 രൂപയുടെ പുസ്തക ശേഖരം സംഭാവനയായി നൽകി. തുടർന്ന് സംസ്ഥാന കലോത്സവത്തിലെ പ്രതിഭകളായ ഡി നന്ദന, സി അക്ഷയ് എന്നിവരെ അനുമോദിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ പി ജയബാലൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി വി പ്രീത, മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ സുഹറാബി, ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡി വിമല, ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി പ്രഭാവതി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ് വി അബ്ദുൾ റഷീദ്, മാടായി ഗ്രാമപഞ്ചായത്ത് കെ ശ്രീനിവാസൻ, ഏഴോം ഗ്രാമപഞ്ചായത്ത് മെമ്പർ ടി പി ഉഷ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രൻ, ഡി.ഡി.ഇ ടി പി നിർമ്മല ദേവി, കെ രാധാകൃഷ്ണൻ, ഹയർ സെക്കണ്ടറി ജില്ലാ കോ-ഓർഡിനേറ്റർ പി ഒ മുരളീധരൻ, സജിത്ത് കെ നമ്പ്യാർ, കെ ഷീജ, പി അബ്ദുള്ള, കെ വി രാധാകൃഷ്ണൻ,  ടി വി ജയശ്രീ, കെ പി മനോജ്, യു സജിത്ത് കുമാർ, പി വി രമണി, എ കുഞ്ഞികൃഷ്ണൻ, പി കെ ജയശ്രീ 

 തുടങ്ങിയവർ പങ്കെടുത്തു.

 

date