Skip to main content

നഗരശ്രീ ഉത്സവം

 

ദേശീയ നഗരഉപജീവന മിഷൻ(എൻ യു എൽ എം) പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ പയ്യന്നൂർ നഗരസഭയിൽ നഗരശ്രീ ഉത്സവം നടത്തി.  പൊതു സമ്മേളനം നഗരസഭ ചെയർമാൻ അഡ്വ ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്തു.  സി ഡി എസ് ചെയർപേഴ്‌സൺ കെ കവിത അധ്യക്ഷത വഹിച്ചു.  നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇന്ദുലേഖ പുത്തലത്ത്, സെക്രട്ടറി കെ ആർ അജി, കൗൺസിലർ വനജാക്ഷി, സിറ്റി പ്രൊജക്ട് ഓഫീസർ എ കെ ദാമോദരൻ, സിറ്റി മിഷൻ മാനേജർ ബിനീഷ് ജോയി എന്നിവർ സംസാരിച്ചു.

എൻ യു എൽ എം നൈപുണ്യ പരിശീലനം പൂർത്തിയാക്കിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റ്  അയൽക്കൂട്ടങ്ങളുടെ റിവോൾവിങ്ങ് ഫണ്ട്, ലിങ്കേജ് ലോൺ സബ്‌സിഡി, സ്വ്യംതൊഴിൽ സംരംഭങ്ങൾക്കുള്ള സബ്‌സിഡി എന്നിവ ചെയർമാൻ വിതരണം ചെയ്തു.  

 

date