Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

നാഷണൽ യൂത്ത് വളണ്ടിയർ: അപേക്ഷിക്കാം

കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലുള്ള ജില്ലാ നെഹ്‌റു യുവകേന്ദ്രകളിൽ നാഷനൽ യൂത്ത് വളന്റിയർമാരായി നിയമിക്കപ്പെടുന്നതിന് സേവനതൽപരരായ യുവതീയുവാക്കളിൽനിന്ന് അപേക്ഷക്ഷണിച്ചു. നെഹ്‌റു യുവകേന്ദ്ര നടപ്പാക്കുന്ന യുവജനക്ഷേമപരിപാടികൾ സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകുകയും യൂത്ത് ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയുമണ് വളണ്ടിയർമാരുടെ ചുമതല. കണ്ണൂർ ജില്ലയിൽ 11 ബ്ലോക്കുകളിലായി 24 ഒഴിവുണ്ട്. പരിശീലനത്തിന് ശേഷം ബ്ലോക്ക്തലത്തിൽ നിയോഗിക്കപ്പെടുന്ന വളണ്ടിയർമാർക്ക് പ്രതിമാസം 5000 രൂപ ഓണറേറിയം ലഭിക്കും. 

എസ്.എസ്.എൽ.സി വിജയമാണ് അടിസ്ഥാന യോഗ്യത. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ, കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർ, നെഹ്‌റു യുവകേന്ദ്രയിൽ അഫിലിയേറ്റ് ചെയ്ത യൂത്ത്ക്ലബ്ബുകളിലെ അംഗങ്ങൾ തുടങ്ങിയവർക്ക് മുൻഗണന. 2018 ഏപ്രിൽ ഒന്നിന് 18നും 29 നും ഇടയിൽ പ്രായമുള്ളവരും അതത ്ജില്ലകളിൽ സ്ഥിരതാമസക്കാരുമായിരിക്കണം. റഗുലർ കോഴ്‌സിന് പഠിക്കുന്നവർ അപേക്ഷിക്കാൻ അർഹരല്ല. താൽപര്യമുള്ള ജില്ലയിലെ അപേക്ഷകർ നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോർഡിനേറ്റർക്ക് മാർച്ച് മൂന്നിനകംനിശ്ചിതഫോറത്തിൽ അപേക്ഷ നൽകണം. അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യുന്നതിനും ഓൺലൈനായിസമർപ്പിക്കുന്നതിനും www.nyks.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0497 2700881.

 

ഇ വി എം, വിവിപാറ്റ് പരിശീലനം

2019 ലെ ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിപാറ്റ്, ഇ വി എം മെഷീനുകളുടെ പ്രവർത്തനം സംബന്ധിച്ച് സമ്മതിദായകർക്ക് പരിചയപ്പെടുത്തുന്നതിനും ബോധവൽക്കരിക്കുന്നതിനുമായി കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ ബൂത്ത് നമ്പർ 91 മുതൽ ബൂത്ത് നമ്പർ 106 വരെയുള്ളവർക്ക് ഫെബ്രുവരി 18 ന് പോളിംഗ് സ്റ്റേഷനിൽ പരിശീലനം നൽകുന്നു. സമയം, ബൂത്ത് നമ്പർ, പരിശീലന കേന്ദ്രം എന്ന ക്രമത്തിൽ.

രാവിലെ ഒമ്പത് മണി - 91, 92 - ഗവ. എൽ പി സ്‌കൂൾ, തായത്തെരു,  96, 97 - ചൊവ്വ ഹയർ സെക്കണ്ടറി സ്‌കൂൾ, 102 -ചന്ദ്രശേഖരൻ മെമ്മോറിയൽ കൾച്ചറൽ സെന്റർ. 11.30 ന് - 93, 94 - ഗവ. എൽ പി സ്‌കൂൾ, ആനയിടുക്ക്, 98, 99 - എസ്എഫ് എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, വെറ്റിലപ്പള്ളിവയൽ, 103, 104 - സെന്റ് ആന്റണീസ് യു പി സ്‌കൂൾ, തയ്യിൽ. 2.30 ന് - 95 ഗവ. എൽ പി സ്‌കൂൾ കണ്ണൂക്കര, 100, 101 - ഗണപതിവിലാസം എൽ പി സ്‌കൂൾ,  105, 106 - ഗവ. യു പി സ്‌കൂൾ, നീർച്ചാൽ.

 

വൈദ്യുതി മുടങ്ങും

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മാതമംഗലം ടൗൺ, ചമ്പാട്, ബി എസ് എൻ എൽ, തുമ്പത്തടം, താറ്റ്യേരി ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 17) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ   ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ താഴെ ചൊവ്വ പോപ്പുലർ, ചരപ്പുറം, സ്മാർട്ട് ഹോം, തിലാന്നൂർ സത്രം, വെരിക്കാട്, മാതൃഭൂമി, കിത്താപുരം, ഡീടെക് കാപ്പാട്, കാപ്പാട് പോസ്റ്റ് ഓഫീസ്, സി പി സ്റ്റോർ, മുണ്ടേരി പീടിക, ശരവണമിൽ, പുതിയകോട്ടം, പൂജക്കോവിൽ, സ്പ്രിംഗ് ഫീൽഡ് വില്ല ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 17) രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

 

ദർഘാസ് ക്ഷണിച്ചു

പടിയൂർ ഗവ.ഐ ടി ഐ യിൽ ഫിറ്റർ ട്രേഡിലെ ട്രെയിനിങ്ങിന് ആവശ്യമായ വർക്ക് ബെഞ്ചുകൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു.    ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 15.  ഫോൺ: 0460 2278440.

 

ഭൂമി ലേലം

കോടതി കുടുശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത തലശ്ശേരി താലൂക്ക് എരുവട്ടി അംശം പാനുണ്ട ദേശത്ത് റി സ 38/2 ലെ ഒരു ഭാഗം ഭൂമി മാർച്ച് 27 ന് രാവിലെ 11 മണിക്ക് എരുവട്ടി വില്ലേജ് ഓഫീസിൽ ലേലം ചെയ്യും.  കൂടുതൽ വിവരങ്ങൾ തലശ്ശേരി റവന്യൂ റിക്കവറി ഓഫീസിൽ ലഭിക്കും.

 

ക്വട്ടേഷൻ ക്ഷണിച്ചു

തലായി ഹാർബർ അസി.എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ സബ് ഡിവിഷൻ ഓഫീസിലേക്ക് പ്രിന്റർ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.   ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 25 ന് മൂന്ന് മണി.  ഫോൺ: 0460 2278440.

 

കിക് ഓഫ് ഫുട്ബാൾ പരിശീലനം പെൺകുട്ടികൾക്കും; 

ആദ്യ ബാച്ച് രജിസ്‌ട്രേഷൻ തുടങ്ങി

സംസ്ഥാന കായിക  യുവജന വകുപ്പ് നടപ്പാക്കുന്ന ഗ്രാസ് റൂട്ട് ഫുട്‌ബോൾ പരിശീല പരിപാടിയായ 'കിക്കോഫ്' പെൺകുട്ടികൾക്കും കൂടി പരിശീലനം നൽകുന്നു. പെൺകുട്ടികൾക്കായുള്ള ആദ്യബാച്ച് പയ്യന്നൂർ ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലാണ്. 

പരിശീലന പദ്ധതിയിൽ ഉൾപ്പെടാൻ താൽപര്യമുള്ളവർക്ക് www.sportskeralakickoff.org എന്ന വെബ്‌സൈറ്റിൽ  ഓൺലൈനായി ഫെബ്രുവരി 20 വരെ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്ന മുഴുവൻ കുട്ടികൾക്കും വേണ്ടിയുള്ള പ്രാഥമിക സെലക്ഷൻ ട്രയൽസ് ഫെബ്രുവരി 23ന് രാവിലെ ഏഴ് മണിക്ക് പയ്യന്നൂർ ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. പ്രാഥമിക സെലക്ഷനിൽ നിന്ന് കണ്ടെത്തുന്ന 50 പേർക്ക് വേണ്ടി നാലു ദിവസം പ്രിപ്പറേറ്ററി ക്യാമ്പ് നടത്തും. ഫൈനൽ സെലക്ഷനിൽ കണ്ടെത്തുന്ന 25 പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. തെരഞ്ഞെടുക്കപ്പെടുന്ന പെൺകുട്ടികൾക്ക് ആഴ്ചയിൽ 2 ദിവസം പരിശീലനം, ലഘുഭക്ഷണം, സ്‌പോർട്‌സ് കിറ്റ്, എന്നിവ നൽകും.  ഇന്റർ സെന്റർ മത്സരങ്ങൾ, വിദേശ വിദഗ്ദ കോച്ചുകളുടെ സാങ്കേതിക സഹായങ്ങൾ എന്നിവയും ലഭ്യമാക്കും. 

date