Skip to main content
 ഉടുമ്പന്ചേല പൊലീസ് സ്റ്റേഷന് ഉദ്ഘാടനം

പക്ഷാപാതമില്ലാതെ നീതിയും സുരക്ഷയും നല്‍കുക ലക്ഷ്യം. മുഖ്യമന്ത്രി പിണറായി

 

പക്ഷപാതമില്ലാതെ ജനങ്ങള്ക്ക് നീതിയും സുരക്ഷയും നടപ്പാക്കുകയാണ് സര്ക്കാര്നയമെന്ന് 'മുഖ്യമന്ത്രി പിണററായി വിജയന്പറഞ്ഞു.വീഡിയോ കോണ്ഫറന്സിലൂടെ ഉടുമ്പന്ചേല പൊലീസ് സ്റ്റേഷന്ഉദ്ഘാടനം ചെയ്യതയായിരുന്നു മുഖ്യമന്ത്രി ''ആലുവയില്മെട്രോ സ്റ്റേഷന്ഉദ്ഘാടനം ചെയ്ത ചടങ്ങിലാണ് സംസ്ഥാനത്തെ മറ്റ് ആറ് സറ്റേഷനുകള്ക്കൊപ്പം ഉടുമ്പന്ചോലയുടേയും ഉദ്ഘാടനം നിര്വഹിച്ചത്. മന്ത്രി എംഎം മണി അധ്യക്ഷനായി. പൊലീസുകാരുടെ ഓരോ പ്രവര്ത്തിയും പൊതുജനം നിരീക്ഷിക്കുന്നുണ്ടെന്നും സര്ക്കാര്പ്രവര്ത്തനത്തെ വിലയിരുത്തുന്നതില്പൊലീസിന് വലിയ പങ്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നീതീപൂര്വമായും കൃത്യതയോടെയും നിയമം നടപ്പാക്കാന്പൊലീസിന് ധൈര്യമായി പോകാനാവും.

 

 അഴിമതിമുക്ത അന്തരീക്ഷം പൊലീസിലും ഉറപ്പുവരുത്തുകയാണെന്നും -മുഖ്യമന്ത്രി പറഞ്ഞു. ജോയ്സ് ജോര്ജ് എം പി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ശശികലമുരുകേശന്‍, പഞ്ചായത്ത് സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന്എന്പി സുനില്കുമാര്‍, ടി ജെ ഷൈന്തുടങ്ങിയവര്പങ്കെടുത്തു.അഡീഷണല്സൂപ്രണ്ട് ഓഫ് പൊലീസ് മുഹമ്മദ് ഷാഫി സ്വാഗതവും മൂന്നാര്ഡിവൈഎസ്പി സുനീഷ് ബാബു നന്ദിയും പറഞ്ഞു.ജില്ലയിലെ വിവിധ സ്റ്റേഷനുകളില്നിന്നുള്ള ഉദ്യോഗസ്ഥരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു. കാശ്മീരില്ഭീകരാക്രമണത്തില്വീരമൃത്യു വരിച്ച ജവാന്മാര്ക്ക് ആദരാഞ്ജലി അര്പ്പിച്ച ശേഷമായിരുന്നു സമ്മേളനം തുടങ്ങിയത്.

 

date