Skip to main content

ആദിവാസി മേഖലയിൽ നിന്നുള്ള കുട്ടികൾ ഗവർണറെ സന്ദർശിച്ചു

 

ജില്ലായിലെ ആദിവാസി മേഖലയിൽ നിന്നുളള കുട്ടികൾ രാജ്ഭവനിൽ ഗവർണർ ജസ്റ്റിസ് പി.സദാശിവത്തെ സന്ദർശിച്ച് ആശയവിനിമയം നടത്തി. സമഗ്രശിക്ഷാ കേരളവും ലയൺസ് ക്ലബ്ബ് ഇന്റർനാഷണലും സംയുക്തമായി സംഘടിപ്പിച്ച 'കൂട്ടുകൂടാം' സഹവാസ ക്യാമ്പിന്റെ ഭാഗമായാണ് ഗവർണറെ കാണാൻ കുട്ടികളെത്തിയത്.

ആദിവാസി മേഖലകളായ പാലോട്, അമ്പൂരി, കോട്ടൂർ പ്രദേശങ്ങളിലെ ഏകാധ്യാപക വിദ്യാലയങ്ങളിൽ നിന്നുളള 45-ഓളം കുട്ടികളും അദ്ധ്യാപകരുമാണ് സംഘത്തിലുണ്ടായിരുന്നത്. ഏകാധ്യാപക വിദ്യാലയങ്ങളിൽ നിന്നു മാറി പൊതു വിദ്യാലയങ്ങളിലേക്ക് കുട്ടികളെ പഠിക്കാനായി എത്തിക്കുവാനാണ് പരിപാടി സംഘടിപ്പിച്ചത്.

ഗവർണറോടൊപ്പം പത്‌നി സരസ്വതി സദാശിവവും കുട്ടികളെ കാണാനെത്തി സമഗ്രശിക്ഷാ കേരളം പ്രോജക്ട് ഡയറക്ടർ ഡോ.എ.പി.കുട്ടികൃഷ്ണൻ, ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ ജോൺ.ജി കൊട്ടറ, അഞ്ജനാ അജിത്, ഡോ. ചന്ദ്രമോഹൻ തുങ്ങിയവർ സംബന്ധിച്ചു.

പി.എൻ.എക്സ്. 627/19

date