Skip to main content

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം

 

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജില്‍ ജനുവരി സെഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഈ മാസം 28 വരെ അപേക്ഷിക്കാം. പത്താം ക്ലാസ് പാസായിരിക്കണം. യോഗ ദര്‍ശനത്തിലും യോഗാസന, പ്രാണായാമ പദ്ധതികളിലും സാമാന്യജ്ഞാനം ലഭിക്കുന്നതരത്തിലാണ് പരിപാടി ചിട്ടപ്പെടുത്തിയിട്ടുള്ളത്. അപേക്ഷാഫോറവും കൂടുതല്‍ വിവരവും www.src.kerala.gov.in/www.srccc.in  എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. ഫോണ്‍: 0471 2325101, 2325102.                     (പിഎന്‍പി 608/19)

date