Skip to main content

ക്ഷീരസഹകാരി അവാർഡുകൾ പ്രഖ്യാപിച്ചു

 

സംസ്ഥാന ക്ഷീരവികസന വകുപ്പ് ഏർപ്പെടുത്തിയ മേഖലാ ക്ഷീരസഹകാരി അവാർഡുകൾ മന്ത്രി കെ.രാജു പ്രഖ്യാപിച്ചു.

തിരുവനന്തപുരം മേഖലയിൽ പൊതുവിഭാഗത്തിൽ ഉച്ചക്കട ക്ഷീരസംഘത്തിലെ സജു.ജെ.എസ്, വനിതാവിഭാഗത്തിൽ പയറ്റുവിള ക്ഷീരസംഘത്തിലെ സിന്ധു.എസ്, പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽ ഉച്ചക്കട ക്ഷീരസംഘത്തിലെ സതീശനും അർഹനായി.

എറണാകുളം മേഖലയിൽ പൊതുവിഭാഗത്തിൽ തൃപ്പൂണിത്തുറ ക്ഷീരസംഘത്തിലെ ജിനിൽ മാത്യുവും വനിതാവിഭാഗം ഗുരുതിപ്പാല ക്ഷീരസംഘത്തിലെ ബിന്ദു ശിവകുമാറും പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽ ചെമ്മണ്ണ് ക്ഷീരസംഘത്തിലെ ബിജു ഗോപാലും അർഹനായി.

മലബാർ മേഖലയിൽ പൊതുവിഭാഗത്തിൽ പെർള ക്ഷീരസംഘത്തിലെ അബൂബക്കർ ആർ.കെ.യും വനിതാ വിഭാഗത്തിൽ പരിശയ്ക്കൽ ക്ഷീരസംഘത്തിലെ ലീമാ റോസ്‌ലിനും എസ്.സി.-എസ്.ടി. വിഭാഗത്തിൽ കണ്ണഞ്ചേരി ക്ഷീരസംഘത്തിലെ ലത കെ.യും അർഹയായി.

പി.എൻ.എക്സ്. 636/19

date