Skip to main content

അപ്‌നാ ഘർ പാർപ്പിട പദ്ധതി ഉദ്ഘാടനം 23 ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 

ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഹോസ്റ്റൽ രൂപത്തിൽ താമസസൗകര്യം നൽകുന്ന അപ്‌നാ ഘർ പദ്ധതിക്ക് കീഴിൽ പാലക്കാട് നിർമ്മിച്ച ഹോസ്റ്റൽ സമുച്ചയത്തിന്റെ ഉദ്ഘാടനം ഈ മാസം 23 ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കഞ്ചിക്കോട് ഇന്റഗ്രേറ്റഡ് ഇന്റസ്ട്രിയൽ ആന്റ് ടെക്‌സ്‌റ്റൈൽ പാർക്കിൽ  നടക്കുന്ന ചടങ്ങിൽ തൊഴിൽ മന്ത്രി ടി. പി. രാമകൃഷ്ണൻ താക്കോൽദാനം നിർവഹിക്കും. വി. എസ്. അച്യുതാനന്ദൻ എം. എൽ. എ. അധ്യക്ഷത വഹിക്കും.

പി.എൻ.എക്സ്. 638/19

date