Skip to main content

കേരള പുനർനിർമ്മാണ വീഡിയോമത്സരം: അവസാന തീയതി ഫെബ്രുവരി  24

 

കേരള പുനർനിർമ്മാണം,  സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ വിഷയമാക്കിയുള്ള   ഓൺലൈൻ  വീഡിയോമത്സരം ' മിഴിവ് 2019 ' ൽ  ഈ മാസം 24 വരെ പൊതുജനങ്ങൾക്ക്  പങ്കെടുക്കാമെന്ന്  പി ആർ ഡി ഡയറക്ടർ ടി.വി.സുഭാഷ് അറിയിച്ചു. തലസ്ഥാനത്ത് ഈ മാസം 27 ന് നടക്കുന്ന സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ സമാപനസമ്മേളനത്തിൽ വിജയികളെ പ്രഖ്യാപിക്കും. www.mizhiv2019.kerala.gov.in   വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്ത് മത്സരത്തിൽ പങ്കെടുക്കാം. അപ്ലോഡ് ചെയ്യുന്ന  വീഡിയോകൾ  പ്രമുഖ സിനിമാ, പരസ്യസംവിധായകർ വിലയിരുത്തി വിജയികളെ കണ്ടെത്തും. ഒന്നാം സമ്മാനം: ഒരുലക്ഷം രൂപ, രണ്ടാം സമ്മാനം: 50,000/  രൂപ, മൂന്നാം സമ്മാനം:25,000/ രൂപ പ്രോത്സാഹന സമ്മാനം 5,000/ രൂപ വീതം പത്ത് പേർക്ക് . അതോടൊപ്പം മികച്ച സൃഷ്ടികളുടെ അണിയറപ്രവർത്തകർക്ക് പി ആർ വകുപ്പിന്റെ മറ്റ് വീഡിയോ/ ആഡിയോ സംരംഭങ്ങളിൽ പങ്കാളികളാകുന്നതിന് മുൻഗണനയും  നൽകും. 

രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ലോഗിൻ ഐഡിയും പാസ്സ്വേഡും ഉപയോഗിച്ച് ഈ മാസം 24  വരെ വീഡിയോ അപ്ലോഡ് ചെയ്യാം. പ്രധാനമായും വികസനം, ക്ഷേമം, കേരള പുനർനിർമ്മാണ വിഷയങ്ങളിലൂന്നിയാണ ്‌ വീഡിയോകൾ നിർമ്മിക്കേണ്ടത്.  പ്രഫഷണൽ ക്യാമറ ഉപയോഗിച്ചോ, മൊബൈലിലോ ഷൂട്ട് ചെയ്യാം.  ഫിക്ഷൻ/ഡോക്യൂഫിക്ഷൻ/അനിമേഷൻ  (3D/2D) , നിശ്ചലചിത്രങ്ങൾ  മൂവിയാക്കിയോ, ഏത് മേക്കിങ് രീതിയിലും വീഡിയോ അവതരിപ്പിക്കാം. എന്നാൽ   സാധാരണക്കാരന് മനസ്സിലാകുന്ന  വിധത്തിൽ ലളിതവും കൗതുകം നിറഞ്ഞതും ആകണം സൃഷ്ടി. വീഡിയോകളുടെ പരമാവധി ദൈർഘ്യം 90 സെക്കൻഡ്  ആണ് . ക്രെഡിറ്റ്‌സ്, ലഘുവിവരണം എന്നിവ ചേർത്ത് ഫുൾ എച്ച് ഡി (1920X1080) MP4 ഫോർമാറ്റിൽവേണം അപ്ലോഡ ്‌ചെയ്യേണ്ടത്.

പി.എൻ.എക്സ്. 640/19

date