Skip to main content

ഊരാളുങ്കൽ സൊസൈറ്റിക്ക് ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് സ്ഥിരാംഗത്വം

 

 

ഊരാളുങ്കൽ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (യുഎൽസിസിഎസ്) ബ്രസ്സൽസ് ആസ്ഥാനമായ ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസിൽ സ്ഥിരാംഗത്വം ലഭിച്ചു. പ്രാഥമിക സഹകരണസംഘത്തിൽപ്പെട്ട ഊരാളുങ്കൽ സൊസൈറ്റി ഐസിഎ അംഗത്വം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യസ്ഥാപനമാണ്. ഫെബ്രുവരി 18ന് ഡൽഹിയിൽനടന്ന കോ-ഓപ്പറേറ്റീവ് അലയൻസ് ആഗോളസമ്മേളനത്തിൽ അലയൻസ് പ്രസിഡന്റ് ഏരിയൽ ഗ്വാർക്കോയിൽനിന്ന് ഊരാളുങ്കൽ സൊസൈറ്റി പ്രസിഡന്റ് രമേശൻ പാലേരി അംഗത്വം ഏറ്റുവാങ്ങി.

ഐസിഎ അംഗീകാരം ലഭിക്കുന്നതിലൂടെ ഊരാളുങ്കലിന് വിദ്യാഭ്യാസം, സാങ്കേതികവിദ്യ, നൈപുണ്യവികസനപരിശീലനം എന്നിവയിൽ ഐസിഎയുമായിച്ചേർന്ന് ആഗോളതല പദ്ധതികൾ നടപ്പാക്കാൻ സാധിക്കും.

ചടങ്ങിൽ ഐസിഎ സഹകരണമേധാവികൾ, യുഎൽസിസിഎസ് ഗ്രൂപ്പ് സിഇഒ രവീന്ദ്രൻ കസ്തൂരി, യുഎൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ.ടി.പി.സേതുമാധവൻ, പ്രോജക്ട് കോർഡിനേറ്റർ കിഷോർകുമാർ, ഓഫീസർ ഓൺ സ്‌പെഷ്യൽഡ്യൂട്ടി ടു ദി ചെയർമാൻ അഭിജിത് എം.ടി തുടങ്ങിയവരും പങ്കെടുത്തു.  

പി.എൻ.എക്സ്. 642/19

date