Skip to main content

വിശപ്പുരഹിത കേരളം പദ്ധതി 

 

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ  എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന വിശപ്പുരഹിത കേരളം പദ്ധതിയ്ക്ക് ഇന്ന് കോട്ടയം ജില്ലയില്‍ തുടക്കമാകും.  സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ന് (ഫെബ്രുവരി 20) കോട്ടയം നാഗമ്പടം മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. ഒരു നേരത്തെ എങ്കിലും ആഹാരം കഴിക്കാനില്ലാത്തവര്‍ ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.   

ജില്ലയില്‍ താമസിക്കുന്ന നിരാംലംബര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി ജില്ലയില്‍ എത്തുന്നവര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. സൗജന്യ ഭക്ഷണത്തിന് അര്‍ഹരായ നിരാംലംബരുടെ ലിസ്റ്റ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ കുടുംബശ്രീ, ആശാ വര്‍ക്കര്‍മാര്‍, ഐ.സി.ഡി.എസ്, പാലിയേറ്റീവ് കെയര്‍ എന്നിവരുടെ സഹകരണത്തോടെ തയ്യാറാക്കും. ആവശ്യമെങ്കില്‍ ഇവര്‍ക്ക് ഭക്ഷണം വീടുകളില്‍ എത്തിച്ച് നല്‍കും. യാത്രാവേളയില്‍ ഭക്ഷണ സൗകര്യം ആവശ്യമുളളവര്‍ക്കും സര്‍ക്കാര്‍ ഓഫീസുകളിലെ സേവനം തേടിഎത്തുന്നവര്‍ക്കും സൗജന്യ നിരക്കില്‍ ഭക്ഷണം നല്‍കും.  ഇവരില്‍ നിന്നും ഊണ് ഒന്നിന് 20 രൂപ ഈടാക്കും. ജില്ലാ സപ്ലൈ ഓഫീസിനെയാണ് പദ്ധതി നോഡല്‍ ഓഫീസായി നിയമിച്ചിട്ടുളളത്. 

date