Skip to main content

സെമിനാര്‍  സംഘടിപ്പിക്കും

 

    നാഗമ്പടം മൈതാനിയില്‍ ഇന്നു (ഫെബ്രുവരി 20) മുതല്‍ ഫെബ്രുവരി 27 വരെ വിവിധ വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. നാളെ (ഫെബ്രുവരി 21) രാവിലെ 10ന് സമകാലിന സ്ത്രീ എന്ന വിഷയത്തില്‍ വനിതാ ശിശുവികസന വകുപ്പും 22ന് രാവിലെ 10ന് ജലജന്യരോഗങ്ങളും ജലസംരക്ഷണവും എന്ന വിഷയത്തില്‍ ആരോഗ്യ വകുപ്പും  ഉച്ചയക്ക് 2ന് കേരളത്തിന്റെ കായിക ശക്തി എന്ന വിഷയത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും സെമിനാര്‍ നടത്തും. മൃഗസംരക്ഷണം വരുമാനത്തിന്റെ പുതുവഴികള്‍ എന്ന വിഷയത്തില്‍ ഫെബ്രുവരി 23ന് രാവിലെ 10 മുതല്‍ മൃഗസംരക്ഷണ വകുപ്പും പ്രദേശിക വികസനവും ചെറുകിട വ്യവസായ സംരംഭവും സംബന്ധിച്ച് ഉച്ചയക്ക് 2ന് വ്യവസായ വകുപ്പും സെമിനാര്‍ നടത്തും. 24ന് വയോജനങ്ങളുടെയും ഭിന്നശേഷി ഉളളവരുടെയും സാമൂഹ്യ സുരക്ഷ സംബന്ധിച്ച് ഫെബ്രുവരി 23നും ശുചിത്വ മികവ് എന്ന വിഷയത്തില്‍ 25നും നീര്‍ത്തടാധിഷ്ഠിത മണ്ണു സംരക്ഷണവും നൂതന സങ്കേതങ്ങളും വിദ്യാഭ്യാസവും കേരള നവോത്ഥാനവും എന്ന വിഷയത്തില്‍ 26നും സെമിനാര്‍ നടത്തും. സമാപനദിനമായ 27ന് രാവിലെ 10ന് ക്ഷീര മേഖല നേരിടുന്ന വെല്ലുവിളികള്‍ സംബന്ധിച്ച് ക്ഷീരവികസന വകുപ്പും നവകേരളത്തിന്റെ  സുസ്ഥിര നിര്‍മ്മാണം എന്ന വിഷയത്തില്‍ ടൂറിസം വകുപ്പും സെമിനാര്‍ സംഘടിപ്പിക്കും. 

date