Skip to main content

എല്ലാ ദിവസവും കലാപരിപാടികള്‍ 

 

     ജില്ലാതല ആഘോഷ പരിപാടികളില്‍ എല്ലാ ദിവസവും വൈകിട്ട് 4.30 മുതല്‍ വ്യത്യസ്തങ്ങളായ കലാപരിപാടികള്‍ അരങ്ങേറും. ഇന്ന് കാക്കരശി നാടകവും ഉദ്ഘാടനത്തെ തുടര്‍ന്ന് ആലപ്പുഴ ബ്ലൂഡയമണ്ട്‌സിന്റെ ഗാനമേളയും ഉണ്ടായിരിക്കും. നാളെ (ഫെബ്രുവരി 21) വൈകിട്ട് 4.30ന് കോട്ടയം  ഓള്‍ഡേജ് ചില്‍ഡ്രന്‍സ് ഹോമിലേയും അന്തേവാസികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും തുടര്‍ന്ന് കാളിദാസ കലാകേന്ദ്രം അവതരിപ്പിക്കുന്ന കരുണ എന്ന നാടകവും ഉണ്ടായിരിക്കും. ഫെബ്രുവരി 22ന് കുടുംബശ്രീയും ബാലസഭയും അവതരിപ്പിക്കുന്ന കലാസന്ധ്യ, കാണിനാട്ടുകൂട്ടം അവതരിപ്പിക്കുന്ന നാടന്‍പാട്ട്, പടയണി, 23 ന് ജോവന്‍ മുതുമല അവതരിപ്പിക്കുന്ന മാജിക് ഷോ, റവന്യൂ വകുപ്പ് അവതരിപ്പിക്കുന്ന ഗാനസന്ധ്യ എന്നിവ നടത്തും. 24ന് എന്‍എസ്എസ് പ്രവര്‍ത്തകരും ഭാരത് ഭവന്‍ സാംസ്‌ക്കാരിക വിനിമയ കേന്ദ്രവും കലാപരിപാടികള്‍ അവതരിപ്പിക്കും. 25ന് വൈകിട്ട് 3 മുതല്‍ ചവിട്ടു നാടകം 6 മുതല്‍ ഡോഗ് ഷോ എന്നിവയ്ക്കു പുറമേ പോലീസ് വകുപ്പ് അവതരിപ്പിക്കുന്ന സര്‍ഗ്ഗസന്ധ്യ ഉണ്ടാരിക്കും. 26ന് വിദ്യാര്‍ത്ഥികളും മാതാപി താക്കളും അവതരിപ്പിക്കുന്ന കലാമേള വൈക്കം വിജയലക്ഷ്മിയുടെ ഗാനമേള എന്നിവയും സമാപനദിനമായ 27ന് ഗോത്രകലാമേളയും അരങ്ങേറും. 

                                                               (കെ.ഐ.ഒ.പി.ആര്‍-301/19)  

date