Skip to main content

സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷം: കലാപരിപാടികള്‍ അരങ്ങേറും

ആലപ്പുഴ: സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ഇ.എം.എസ്. സ്‌റ്റേഡിയത്തില്‍ ഫെബ്രുവരി 20 മുതല്‍ 27 വരെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കീഴില്‍ നടക്കുന്ന പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് കലാപരിപാടികള്‍ നടക്കും. എല്ലാ ദിവസവും വൈകിട്ട് ആറ് മണിക്കാണ് സാംസ്‌കാരിക കലാപരിപാടികള്‍. ഫെബ്രുവരി 20ന് വള്ളുവനാടന്‍ കൃഷണ കലാനിലയം അവതരിപ്പിക്കുന്ന നാടന്‍ കലാസന്ധ്യ, 21ന് ഗ്രാന്‍ഡ് ഷോ(ചാനല്‍ ഹിറ്റ്‌സ് മെഗാ ഷോ), 22ന് നന്ദനം സിംഫണി ഓര്‍ക്കെസ്ട്ര അവതരിപ്പിക്കുന്ന മെഗാ മജെസ്റ്റിക് ഫ്യൂഷന്‍, 23ന് രാജേഷ് ഇരുളം സംവിധാനം ചെയ്ത നാടകം, പൊട്ടന്‍, 24ന് കൊച്ചിന്‍ ചവിട്ടുനാടകക്കളരി അവതരിപ്പിക്കുന്ന ചവിട്ടുനാടകം, 25ന് മലയാള സിനിമയും കര്‍ണാടക സംഗീതവും (കെ.ജെ ചക്രപാണിയുടെ സംഗീത വിരുന്ന്), 26ന് ടാലന്റ് ഷോ, 27ന് റെഡ്ബാന്‍ഡ് കോഴിക്കോട് അവതരിപ്പിക്കുന്ന മ്യൂസിക് ബാന്‍ഡ് എന്നിവയാണ് വിവിധ ദിവസങ്ങളിലായി വേദിയില്‍ അരങ്ങേറുന്നത്. 

 

 

 

 

date