Skip to main content

ലഹരിക്കെതിരെ കായിക ലഹരി  പദ്ധതിയുമായി നെഹ്‌റു യുവകേന്ദ്ര

 

യുവജനങ്ങളെ ലഹരികളില്‍നിന്ന് മാറ്റി ചിന്തിപ്പിച്ച് കായിക മേഖലയില്‍ വ്യാപൃതരാക്കാന്‍ 'ലഹരിക്കെതിരെ കായിക ലഹരി' പദ്ധതിയുമായി ജില്ലാ നെഹ്‌റു യുവ കേന്ദ്ര. യുവജന ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാന്‍ സ്ഥാപനമായ നെഹ്‌റു യുവ കേന്ദ്രയുടെ ജില്ലാ ഉപദേശക സമിതി യോഗത്തില്‍ ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ ആര്‍ എസ് ഹരിയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പദ്ധതി നടപ്പിലാക്കും. ബ്ലോക്ക് തലത്തില്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന യുവജന ക്ലബ്ബുകളുമായി സഹകരിച്ച് വൈകുന്നേരങ്ങളില്‍ കായിക പരിശീലനം നല്‍കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 

കൂടാതെ ആരോഗ്യത്തിലും പഠനത്തിലും മുന്‍നിരയിലെത്തിക്കാന്‍ 13 മുതല്‍ 19 വയസുവരെയുള്ള കുട്ടികള്‍ക്കായി കൗമാര ആരോഗ്യവും വികസനവും ലക്ഷ്യമിട്ട് വിവിധ ജീവിത നിപുണതാ പരിശീലനങ്ങള്‍, സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ കോഴ്‌സ് എന്നിവയും നടത്തും. യോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. എഡിഎം കെ അജീഷ് അധ്യക്ഷത വഹിച്ചു. ഐടിഡിപി പ്രൊജക്ട് ഡയറക്ടര്‍ പി വാണീദാസ്, ദാരിദ്ര ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പി സി മജീദ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ എം സുരേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 ഡി ആന്റ് ഒ ലൈസന്‍സ് അദാലത്ത്

വൈത്തിരി ഗ്രാമപഞ്ചായത്തിലെ 2019-20 വര്‍ഷത്തേക്കുള്ള ഡി ആന്റ് ഒ ലൈസന്‍സ് പുതുക്കുന്നതിനുള്ള അദാലത്ത് ഫെബ്രുവരി 22ന് വൈത്തിരി യൂണിറ്റിലെ വ്യാപാരികള്‍ക്കും 23ന് ചുണ്ടേല്‍ യൂണിറ്റിലെ വ്യാപാരികള്‍ക്കും രാവിലെ 10.30 മുതല്‍ 4 വരെ പഞ്ചായത്ത് ഓഫീസില്‍ നടത്തും.

date