Skip to main content

പ്രദര്‍ശനമേളയില്‍ വികസന സെമിനാറുകള്‍

 

ഫെബ്രുവരി 20 മുതല്‍ 27 വരെ കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തുന്ന പ്രദര്‍ശനമേളയില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് വികസന സെമിനാറുകള്‍ നടക്കും. ഇന്നു (ഫെബ്രുവരി 20) രാവിലെ 10.30ന് നവകേരള സൃഷ്ടിയില്‍ പൊതുവിദ്യാഭ്യാസത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് കരിക്കുലം സ്റ്റിയറിംഗ് കമ്മറ്റി അംഗം എ.കെ അബ്ദുള്‍ ഹക്കീം, ഹണി ജി അലക്‌സാണ്ടര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോര്‍ഡിനേറ്റര്‍ പി. സുരേഷ്‌കുമാര്‍ എന്നിവര്‍ വിഷയം അവതരിപ്പിക്കും. 

21നു രാവിലെ 10ന് ആയുര്‍വേദത്തിലൂടെ അരിവാള്‍ ചികില്‍സ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫിസര്‍ ഡോ. ജി അഞ്ജലി അല്‍ഫോണ്‍സ വിഷയം അവതരിപ്പിക്കും. ഉച്ചയ്ക്ക് 2.30ന് ഗോത്രവര്‍ഗ്ഗ വികസനം ഇനി എങ്ങോട്ട് എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ പട്ടികവര്‍ഗ വികസനവകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടര്‍ ഇ.ജെ ജോസഫ് സംസാരിക്കും. ഒ ആര്‍ കേളു എംഎല്‍എ ഉദ്ഘാടനം ചെയ്യും. 

22നു രാവിലെ 10ന് വയോജന സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്വം എന്ന വിഷയത്തിലാണ് സെമിനാര്‍. സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി എല്‍ സാബു ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രൊബേഷണറി ഓഫിസര്‍ അഷറഫ് കാവില്‍ വിഷയാവതരണം നടത്തും. 11ന് നടക്കുന്ന സെമിനാറില്‍ ലിംഗസമത്വവും സാമൂഹിക അവബോധവും എന്ന വിഷയം ഡോ. ടി.കെ ശിവരാമന്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12ന് അവധിക്കാല പോറ്റി വളര്‍ത്തല്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഷോര്‍ട്ട് ഫിലിം പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് ചര്‍ച്ച നടക്കും. ഉച്ചയ്ക്ക് രണ്ടിന് നാഷണല്‍ ന്യൂട്രീഷന്‍ മിഷന്‍-ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും, മൂന്നിന് സ്ത്രീയും നിയമങ്ങളും എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടക്കും. 

23നു രാവിലെ 10.30 മുതല്‍ കാര്‍ഷിക വയനാട് പ്രളയത്തിന് മുമ്പും ശേഷവും എന്ന വിഷയത്തിലൂന്നി ചര്‍ച്ചകള്‍ നടക്കും. വയനാടിനേറ്റ പ്രളയാഘാതം- കാരണങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും (കബനി പ്രൊജക്ട് അസിസ്റ്റന്റ് ഡയറക്ടര്‍ പി.യു ദാസ്), സംയോജിത കാര്‍ഷിക മുറകള്‍ (കൃഷിവകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടര്‍ പി.വിക്രമന്‍), ശാസ്ത്രീയ മണ്ണ് പരിശോധനയുടെ ആവശ്യകത (മാനന്തവാടി മണ്ണ് പരിശോധനാ ലാബ് കൃഷി ഓഫിസര്‍ എ.ടി വിനോയ്) എന്നീ വിഷയങ്ങളിലായിരിക്കും സെമിനാര്‍. 

24നു രാവിലെ 10ന് വ്യക്തിത്വ വികസനവും കരിയര്‍ ഗൈഡന്‍സും എന്ന വിഷയത്തില്‍ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസര്‍ എം.ആര്‍ രവികുമാര്‍ സെമിനാര്‍ നയിക്കും. 11ന് ഓപണ്‍ ക്വിസ് മല്‍സരം നടക്കും. 25ന് രാവിലെ 10.30ന് Experiential tourism. A progressive step for Wayanad Toursim എന്ന മുഖ്യ വിഷയത്തില്‍ സെമിനാര്‍ നടക്കും. Scope of Adventure Tourism, Activities beyond trukking, Experiance kerala through Homestays, community based toursim എന്നീ മേഖലകളിലാണ് ചര്‍ച്ചകള്‍ നടക്കുക. ഉച്ചയ്ക്ക് 2.30ന് ഫയര്‍ ആന്റ് സേഫ്റ്റി ബോധവല്‍ക്കരണ പരിപാടിയുമുണ്ടാവും. 

26നു രാവിലെ 10.30ന് പ്രകൃതിയോട് ഇണങ്ങാം പ്രളയാനന്തരം എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. മീനങ്ങാടി ജിഎച്ച്എസ്എസിലെ പി ശിവപ്രസാദ് ക്ലാസെടുക്കും. ഉച്ചയ്ക്ക് 2.30ന് പ്രളയാനന്തര വയനാട്, പോഷകാഹാര ശുചിത്വ പ്രതിസന്ധികള്‍ എന്ന വിഷയത്തിലും സെമിനാറുണ്ടാവും. 27നു രാവിലെ 10.30ന് സുസ്ഥിര വയനാടും ലഘു സംരംഭങ്ങളും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ കുടുംബശ്രീ ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍ കെ സച്ചിദാനന്ദന്‍ ക്ലാസെടുക്കും. 

 

എല്ലാ ദിവസവും സാംസ്‌കാരിക പരിപാടികള്‍

പ്രദര്‍ശനമേളയില്‍ എല്ലാ ദിവസവും വൈകീട്ട് 6.30ന് വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. 20നു വൈകീട്ട് 6.30ന് താമരശ്ശേരി ചുരം ബാന്റിന്റെ മ്യൂസിക്കല്‍ നൈറ്റ്, 21ന് ചലച്ചിത്ര പിന്നണി ഗായകന്‍ അന്‍വര്‍ സാദത്ത്, സുനില്‍കുമാര്‍ എന്നിവര്‍ നയിക്കുന്ന മെഗാ ഗാനമേള, 22ന് ചലച്ചിത്ര പിന്നണി ഗായകന്‍ ചെങ്ങന്നൂര്‍ ശ്രീകുമാര്‍, രോഷ്ണി മേനോന്‍ ടീം നയിക്കുന്ന മ്യൂസിക്കല്‍ ഈവന്റ്- ഓള്‍ഡ് ഈസ് ഗോള്‍ഡ്, 23ന് കോഴിക്കോട് കോമഡി ക്യാമ്പയിന്‍ അവതരിപ്പിക്കുന്ന ഹാസ്യ കലാവിരുന്ന്, 24ന് പ്രദീപ് ഹുഡിനോ അവതരിപ്പിക്കുന്ന മാജിക് ഷോ-മാജിക് ഫിയസ്റ്റ, 25ന് വയനാട് നേര് നാടന്‍ കലാവേദി, കല്‍പ്പറ്റ ഉണര്‍വ് നാടന്‍ കലാപഠനകേന്ദ്രം എന്നിവര്‍ അവതരിപ്പിക്കുന്ന നാടന്‍ കലോല്‍സവം, 26ന് ഇശല്‍ തേന്‍കണം, കോഴിക്കോട് ഹണി ഡ്രോപ്‌സ് അവതരിപ്പിക്കുന്ന ഫ്യൂഷന്‍ ഷോ, 27ന് കെപിഎസിയുടെ 64ാമത് നാടകം-മഹാകവി കാളിദാസന്‍. 

 

പ്രദര്‍ശനമേളയില്‍ ഇന്ന്

എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പ്രദര്‍ശനമേളയില്‍ ഇന്നു രാവിലെ 10.30ന് നവകേരള സൃഷ്ടിയില്‍ പൊതുവിദ്യാഭ്യാസത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. സി കെ ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് കരിക്കുലം സ്റ്റിയറിംഗ് കമ്മറ്റി അംഗം എ കെ അബ്ദുള്‍ ഹക്കീം, ഹണി ജി അലക്‌സാണ്ടര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോര്‍ഡിനേറ്റര്‍ പി സുരേഷ്‌കുമാര്‍ എന്നിവര്‍ വിഷയം അവതരിപ്പിക്കും. വൈകീട്ട് 6.30ന് താമരശ്ശേരി ചുരം ബാന്റിന്റെ മ്യൂസിക്കല്‍ നൈറ്റ് അരങ്ങേറും.

 

വിളംബരജാഥ ഇന്ന്

സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് ഇന്നു (ഫെബ്രുവരി 20) വൈകീട്ട് നാലിന് വിളംബര ജാഥ നടക്കും. കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് തുടങ്ങുന്ന ജാഥ പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സമാപിക്കും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സാക്ഷരത-ഐടിഡിപി പ്രേരക്മാര്‍, തുടങ്ങിയവര്‍ അണിനിരക്കും. 

 

date