Skip to main content

അടല്‍ ടിങ്കറിങ് ലാബ് ഉദ്ഘാടനം ചെയ്തു

മലപ്പുറം ഗേള്‍സ് സ്‌കൂളില്‍ പുതുതായി സ്ഥാപിച്ച അടല്‍ ടിങ്കറിങ് ലാബ് പി. കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു.  ഇത്തരം സൗകര്യങ്ങള്‍ വരുന്നത് പൊതു വിദ്യാലയങ്ങള്‍ ശക്തി പ്രാപിപ്പിക്കുന്നതിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്തെ കുട്ടികള്‍ക്ക് കൂടുതല്‍ ഉയരങ്ങളിലെത്താന്‍ ഇത്തരം പുതിയം സംവിധാനം ഉപകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പി.ഉബൈദുള്ള    എം.എല്‍.എ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയര്‍പേഴ്സന്‍ സി.എച്ച്. ജമീല ടീച്ചര്‍, വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ത്, സ്ഥിര സമിതി അധ്യക്ഷരായ മറിയുമ്മ ഷരീഫ്, ഫസീന കുഞ്ഞിമുഹമ്മദ്, പി.ടി.എ പ്രസിഡന്റ് ടി.തസീഫ് ,പ്രിന്‍സിപ്പല്‍സി.മനോജ് കുമാര്‍, പ്രധാനധ്യാപകന്‍ പി.കെ.ഷാഹുല്‍ ഹമീദ്, പി.ടി.എ കമ്മിറ്റി അംഗങ്ങളായ മൊട്ടേങ്കാടന്‍ മുഹമ്മദാലി, ഉപ്പൂടന്‍ ഷൗക്കത്ത്, എം.ടി.ബഷീര്‍, പി.ബഷീര്‍, ടി.ജൗഹര്‍ അലി, ഡപ്യൂട്ടി ഹെഡ്മിസ്ട്രസ് എം.സി ഇന്ദിര എന്നിവര്‍ സംസാരിച്ചു.
ശാസ്ത്ര സാങ്കേതിക പ്രതിഭകളെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചതാണ് അടല്‍ ടിങ്കറിങ് ലാബ്. സ്വയം പ്രവര്‍ത്തിപ്പിച്ച് പഠിക്കാവുന്ന ഉപകരണങ്ങളടങ്ങിയ കിറ്റുകള്‍, ത്രിഡി പ്രിന്റര്‍, റോബോട്ട് കിറ്റ് എന്നിവ ലാബിലുണ്ട്. ടെലസ്‌കോപ് അടക്കമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രവര്‍ത്തി സമയത്ത് പ്രത്യേക പിരിയഡുകള്‍ നീക്കി വച്ചും സ്‌കൂള്‍ സമയത്തിന് ശേഷവും കുട്ടികള്‍ക്ക് ലാബ് ഉപയോഗിക്കാം. ഓരോ വിഷയത്തിലും വിദഗ്ധരായ വ്യക്തികളുടെ സേവനവും ലാബില്‍ ലഭിക്കും.

 

date