Skip to main content

ലോകസഭ തെരഞ്ഞടുപ്പ്-തിയേറ്ററുകളില്‍ ബോധവത്കരണ വീഡിയോ പ്രദര്‍ശിപ്പിക്കും

ലോകസഭ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും പുതിയ വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തന്ന തിനുമായി മുഴുവന്‍ തിയേറ്ററുകളിലും ബോധവത്കരണ വീഡിയോ പ്രദര്‍ശിപ്പിക്കുമെന്ന് ജില്ലാകലക്ര്‍ അമിത് മീണ അറിയിച്ചു.  30 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള ആറ് വീഡിയോകളാണ് തിയേറ്ററുകളില്‍ വിവിധ ഷോകളില്‍ പ്രദര്‍ശിപ്പിക്കുക. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ജില്ലയില്‍ പോളിങ് ശതമാനം വളരെ കുറവായ സാഹചര്യത്തിലാണ് വോട്ടര്‍മാരെ ആകര്‍ഷിപ്പിക്കുന്നതിനായി ഇത്തരത്തിലുള്ള ബോധവകത്കരണ വീഡിയോ പ്രദര്‍ശിപ്പിക്കുന്നത്. ജില്ലയില്‍ 30 ലക്ഷത്തില്‍ പരം വോട്ടര്‍മാരുണ്ടായിട്ടും തെരഞ്ഞെടുപ്പുകളില്‍ പോളിങ് ശതമാനം കുറയുന്നതിനെ ക്കുറിച്ച് കലക്ടര്‍ ആശങ്ക രേഖപ്പെടുത്തി. സാക്ഷരത കൂടുതലുള്ള ജില്ലയില്‍ ഇത്തരത്തിലുള്ള പ്രവണത ഇനി സംഭവിക്കാന്‍ പാടില്ലയെന്നും കലക്ടര്‍ പറഞ്ഞു. കലക്ടറുടെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന ജില്ലയിലെ തിയറ്റേഴ്‌സ് ഉടമകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ പ്രസന്നകുമാരി,ഇലക്ഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date