Skip to main content

ജില്ലാതല ഏകദിന ശില്‍പശാല

ജില്ലയിലെ തിരൂരങ്ങാടി, താനൂര്‍, കൊണ്ടോട്ടി, നിലമ്പൂര്‍, മലപ്പുറം, മങ്കട, വണ്ടൂര്‍, പെരിന്തല്‍മണ്ണ, അരീക്കോട്, വേങ്ങര, കാളികാവ് ബ്ലോക്കു പഞ്ചായത്തുകളിലെ 73 ഗ്രാമ പഞ്ചായത്തുകളിലെയും ബാലസംരക്ഷണ കമ്മറ്റി അംഗങ്ങള്‍ക്കും മലപ്പുറം, തിരൂരങ്ങാടി, പരപ്പനങ്ങാടി, താനൂര്‍, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, മഞ്ചേരി, കോട്ടക്കല്‍ എന്നീ നഗരസഭകളിലെ ബാലസംരക്ഷണ കമ്മറ്റി അംഗങ്ങള്‍ക്കും ഏകദിന ശില്‍പശാല ഇന്ന് (ഫെബ്രുവരി 20) രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെ മലപ്പുറം ടൗണ്‍ഹാളില്‍ നടക്കും.  പി. ഉബൈദുള്ള എം.എല്‍.എ ശില്‍പശാല ഉദ്ഘാടനം നിര്‍വ്വഹിക്കും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിക്കും.  നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എച്ച്. ജമീല മുഖ്യാതിഥിയാവും.  ജില്ലാ കലക്ടര്‍ അമിത് മീണ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും.

 

date