Skip to main content

'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റിഷോയിലേയ്ക്ക് 100 സ്‌കൂളുകള്‍

പൊതുവിദ്യാലയ മികവുകള്‍ അവതരിപ്പിക്കാനായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ് - ഐ.ടി.@ സ്‌കൂള്‍) സംഘടിപ്പിക്കുന്ന 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ നൂറ് സ്‌കൂളുകളെ തെരഞ്ഞെടുത്തു. ഏറ്റവും കൂടുതല്‍ വിദ്യാലയങ്ങള്‍ (15 എണ്ണം) മലപ്പുറം ജില്ലയില്‍ നിന്നാണ്. തിരുവനന്തപുരവും (11) പാലക്കാടുമാണ് (10) രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഈ സ്‌കൂളുകളില്‍ ഹരിതവിദ്യാലയം ടീം നവംബര്‍ എട്ട് മുതല്‍ സന്ദര്‍ശനം നടത്തുമെന്നും നവംബര്‍ 22 മുതല്‍ ഫ്‌ളോര്‍ ഷൂട്ടിംഗ് ആരംഭിക്കുമെന്നും കൈറ്റ് വൈസ് ചെയര്‍മാന്‍ അറിയിച്ചു. ഐ.ടി@സ്‌കൂള്‍ വിക്ടേഴ്‌സ് ചാനലിലും ദൂരദര്‍ശനിലും നവംബര്‍ 27 മുതല്‍ ഹരിതവിദ്യാലയം സംപ്രേഷണം ചെയ്യും. സ്‌കൂളുകളുടെ ലിസ്റ്റ്, ഹെല്‍പ്പ് ഡെസ്‌ക് നമ്പരുകള്‍ എന്നിവ www.kite.kerala.gov.in, www.harithavidyalayam.in സൈറ്റുകളില്‍ ലഭിക്കും

പി.എന്‍.എക്‌സ്.4662/17

date