Skip to main content

എല്ലാ സർക്കാർ വിദ്യലയങ്ങളും മികവിന്റെ കേന്ദ്രങ്ങളാകണം - മന്ത്രി പി. തിലോത്തമൻ

തണ്ണീർമുക്കം : എല്ലാ സർക്കാർ വിദ്യാലയങ്ങളും മികവിന്റെ കേന്ദ്രങ്ങളായി മാറണം എന്ന്  ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി  പി. തിലോത്തമൻ.

സർക്കാരിന്റെ പ്രധാന പദ്ധതികളിൽ ഒന്നാണ് പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞം. സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാൻ  ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച തണ്ണീർമുക്കം   ഗവ ഹയർ സെക്കന്ററി സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  മന്ത്രി പി. തിലോത്തമൻ. 

ഇടതു പക്ഷ ജനാതിപത്യസർക്കാർ അധികാരത്തിൽ വന്നതോടെ ചേർത്തല മണ്ഡലത്തിലെ എല്ലാ വിദ്യലയങ്ങളും  മികവിന്റെ കേന്ദ്രങ്ങളായി മാറി. എം. എൽ. എ ഫണ്ടുകളും,  എം. പി. മാരുടെ ആസ്തി വികസന ഫണ്ടുകളും ഇതിനായി വിനിയോഗിച്ചു വരുന്നുണ്ടെന്നു അദ്ദേഹം പറഞ്ഞു. 

തണ്ണീർമുക്കം   ഗവ ഹയർ സെക്കന്ററി സ്‌കൂളിൽ ജില്ലാ പഞ്ചായത് പ്രസിഡ്രന്റ് ജി. വേണുഗോപാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി. ടി. എ. പ്രസിഡന്റ് സി. വി. വിനു,  ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭസ സ്ഥിരം സമിതി അധ്യക്ഷൻ കെ. ടി. മാത്യു, തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റ് പി. എസ്. ജ്യോതിസ് പ്രിൻസിപ്പൽ പി. ജയലാൽ, എച്. എം. എച് സെലീനബീവി  എന്നിവർ പങ്കെടുത്തു. 

 

District Information Office

date