Skip to main content

കലകൾക്ക് മനുഷ്യരെ ഒന്നിപ്പിക്കാനാകും  - മന്ത്രി പി. തിലോത്തമൻ

ആലപ്പുഴ : കലകൾക്ക് മനുഷ്യരെ ഒന്നിപ്പിക്കാൻ അപൂർവ്വ ശേഷിയുണ്ട്. കലകൾക്ക് മാത്രമേ അത് സാധിക്കുകയുള്ളൂവെന്ന് മന്ത്രി പി തിലോത്തമൻ. . തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള കാക്കത്തുരുത്ത് പാടശേഖരത്തിലെ  കൊയ്ത്തുത്സവ സമാപന സമ്മേളനവും  600 പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിച്ച്  സംസാരിക്കുകയായിരുന്നു മന്ത്രി പി. തിലോത്തമൻ. 

 

കൊത്തുത്സവത്തിൽ കൊയ്ത നെൽക്കതിരുകൾ മന്ത്രിയ്ക്ക് സമ്മാനിച്ച് കൊണ്ടാണ് സമാപന സമ്മേളനം നടന്നത്. തണ്ണീർമുക്കം ഗ്രാമപഞ്ചായത് മുതിർന്ന പൗരന്മാർക്കായി സങ്കടിപ്പിക്കുന്ന സായംസന്ധ്യയിലാണ് ചടങ്ങുകൾ നടന്നത്. വെള്ളിയാകുളം  എൻ. എസ്. എസ് കരയോഗ മന്ദിരത്തിൽ ചേർന്ന യോഗത്തിൽ തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. എസ്. ജ്യോതിസ്,  വൈസ് പ്രസിഡന്റ് രേഷ്മ രംഗനാഥ്,  സെക്രട്ടറി സാജുമോൻ പത്രോസ് മെഡിക്കൽ ഓഫീസർ ഡോ. ജയന്തി എന്നിവർ പങ്കെടുത്തു. 

 

തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തിൽ  ഇനി മുതൽ ഹൈടെക് കരം പിരിവ് 

 

തണ്ണീർമുക്കം : തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് കരം പിരിവിൽ എച്. ഡി. എഫ്. സി ബാങ്കിന്റെ സഹായത്തോടെ ഹൈടെക് ആകുന്നു. കരം ഒടുക്കുവാനായി എച്. ഡി. എഫ്. സി ബാങ്ക് ആറു സൈ്വപ്പിംഗ് മെഷീൻ പഞ്ചായത്തിനായി നൽകി.  ആറു സൈ്വപ്പിംഗ് മെഷീനുകളും ഭക്ഷ്യ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ പഞ്ചായത്തിനായി ഏറ്റുവാങ്ങി. 

വീടുകളിൽ നേരിട്ടെത്തി കരം പിരിക്കുവാനാണ് പഞ്ചായത്ത് ഈ  സേവനം ആരംഭിക്കുന്നത്. വെള്ളിയാകുളം  എൻ. എസ്. എസ് കരയോഗ മന്ദിരത്തിൽ ചേർന്ന യോഗത്തിൽ തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. എസ്. ജ്യോതിസ്,  വൈസ് പ്രസിഡന്റ് രേഷ്മ രംഗനാഥ്,  സെക്രട്ടറി സാജുമോൻ പത്രോസ് മെഡിക്കൽ ഓഫീസർ ഡോ. ജയന്തി,    എച്. ഡി. എഫ്. സി ബാങ്ക് റീജിയണൽ ഹെഡ് അനൂപ് എബ്രഹാം,  ബ്രാഞ്ച് മാനേജർ ആദർശ് മാത്യു,  സെയിൽസ് മാനേജർ ജോജി ജോസഫ് എന്നിവർ പങ്കെടുത്തു.

 

 

sir

 

Kindly See the Attachment.

 

District Information Officer

date