കിക്മയില്‍ അഡ്മിഷന് 23 ന്
കേരള സര്‍ക്കാറിന്റെ കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ), എം.ബി.എ (ഫുള്‍ടൈം) 2019-21 ബാച്ചിലേക്ക് അഡ്മിഷന് ഫെബ്രുവരി 23 ന് തിരൂരിലെ മാവിന്കുന്നിലെ കോ ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജില്‍ രാവിലെ 10 മണി മുതല്‍ നടത്തും. കേരള സര്‍വ്വകലാശാലയുടെയും, എ.ഐ,സി,റ്റി.ഇ.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സരകോഴ്സില് ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്സ്, സിസ്റ്റം എന്നിവയില്‍ ഡ്യൂവല്‍ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്ക് പ്രത്യേക സ്കോളര്‍ഷിപ്പും എസ്.സി/എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍, യൂണിവേഴ്സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭ്യമാണ്. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും, ഇതേവരെ അപേക്ഷ ഫോം സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും സ്പോട്ട് അഡ്മിഷന് പങ്കെടുക്കാം. ഫോണ്‍ - 8547618290/9995302006. വെബ്സൈറ്റ് - ംംം.സശരാമസലൃമഹമ.ശി.
- Log in to post comments