Skip to main content

വിവാഹപൂര്‍വ്വ കൗണ്‍സലിംഗ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

 

ന്യൂനപക്ഷ ക്ഷേമവകുപ്പിനു കീഴില്‍ ഭിന്നശേഷിക്കാര്‍ക്കു വേണ്ടിയുള്ള വിവാഹപൂര്‍വ്വ കൗണ്‍സലിംഗ് സെന്ററുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ-ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ കോഴിക്കോട് യൂണിവേഴ്സിറ്റി ആര്യഭട്ടഹാളില്‍ നിര്‍വഹിച്ചു. സമൂഹത്തിലെ ഭിന്നശേഷിക്കാരടക്കമുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള സാമൂഹികക്ഷേമ പരിരക്ഷയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. കോഴിക്കോട് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. സിണ്ടിക്കേറ്റ് മെമ്പര്‍ കെ കെ ഹനീഫ, രജിസ്ട്രാര്‍ ടി എ അബ്ദുല്‍ മജീദ്, ന്യൂനപക്ഷക്ഷേമ ഡയരക്ടര്‍ ഡോ. എ ബി മൊയ്ദീന്‍കുട്ടി, എബിലിറ്റി ഫൗണ്ടേഷന്‍ സെക്രട്ട മുസ്തഫ മദനി, പ്രിന്‍സിപ്പല്‍ നസീം, സി സി എം വൈ കോഴിക്കോട് പ്രിന്‍സിപ്പല്‍ പ്രൊഫ. എം അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു. സെന്ററിലെ ഭിന്നശേഷിക്കാരും രക്ഷിതാക്കളും ഉദ്ഘാടനസമ്മേളനത്തില്‍ പങ്കെടുത്തു.

 

date