Skip to main content

വ്യാജ വാഹന രജിസ്‌ട്രേഷന്‍ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും

നികുതി വെട്ടിക്കുക എന്ന ലക്ഷ്യത്തോടെ ആഡംബര വാഹനങ്ങള്‍ വ്യാജമേല്‍വിലാസങ്ങളില്‍ പോണ്ടിച്ചേരി തുടങ്ങിയ അന്യസംസ്ഥാനങ്ങളില്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതായി ശ്രദ്ധയില്‍ പെട്ട സാഹചര്യത്തില്‍ ഇത്തരം വാഹനങ്ങള്‍ കണ്ടെത്തുന്നതിനായി സംസ്ഥാനത്തുടനീളം പ്രത്യേകം പരിശോധനകള്‍ നടത്താന്‍ എല്ലാ ആര്‍.ടി.ഒ/ജോയിന്റ് ആര്‍.ടി.ഒ. മാര്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശം നല്‍കി. ഇത്തരത്തില്‍ സംസ്ഥാനത്തിനകത്ത് സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന നിയമമനുസരിച്ചുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. വ്യാജ മേല്‍വിലാസങ്ങളില്‍ കൂടുതലായി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പോണ്ടിച്ചേരി സംസ്ഥാനത്തെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും ഇത് സംബന്ധിച്ച് കത്തയച്ചിട്ടുണ്ട്. വാഹന പരിശോധന കര്‍ശനമാക്കുമെന്നും, ഇങ്ങനെ നികുതി വെട്ടിച്ച് സംസ്ഥാനത്തിനകത്ത് സര്‍വ്വീസ് നടത്തുന്ന വാഹനങ്ങളുടെ ഉടമകള്‍ക്കെതിരെ നിയമ നടപടികള്‍ അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

പി.എന്‍.എക്‌സ്.4663/17

date