Skip to main content

ഏകദിന ശില്പശാല സംഘടിപ്പിച്ചു

 

ഭൂജല വകുപ്പിന്റെ ആഭിമുഖ്യത്തില്‍  ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ 'നീര്‍ത്തടാധിഷ്ഠിത ഭൂജലപരിപാലനം' എന്ന വിഷയത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് ആര്‍. സുഭാഷ് ശില്പശാല ഉദ്ഘാടനം ചെയ്തു.
അഞ്ചുതെങ്ങ്, കടയ്ക്കാവൂര്‍, വക്കം എന്നീ തീരദേശ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍കൊള്ളുന്ന ചിറയിന്‍കീഴ് ബ്ലോക്കില്‍ കായലുകള്‍ അതിര്‍ത്തി തീര്‍ക്കുന്നത്  ശുദ്ധജല ദൗര്‍ലഭ്യത്തിനു കാരണമാകുന്നു. അതിനാല്‍ ലഭ്യമായ ജല സ്രോതസുകളുടെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായാണ് ശില്പശാല സംഘടിപ്പിച്ചത്. ഭൂജല വകുപ്പ് ഡയറക്ടര്‍ ജെ. ജസ്റ്റിന്‍ മോഹന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ ഡോ. ജി. ബിന്ദു, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എസ്. ഫിറോസ്ലാല്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ വിഷ്ണുമോഹന്‍ദേവ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 256/2019)

 

date