Skip to main content

ഹരിത പ്രഭയില്‍ കൃഷിവകുപ്പ്

അന്യംനിന്നുപോകുന്ന ഗ്രാമഭംഗി ആസ്വദിക്കണമെങ്കില്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ കൃഷിവകുപ്പിന്റെ സ്റ്റാളില്‍ എത്തിയാല്‍ മതി. സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷങ്ങളോടനുബന്ധിച്ച് സജ്ജമാക്കിയ പ്രദര്‍ശനനഗരിയിലാണ് കൃഷിവകുപ്പിന്റെ പ്രത്യേക സ്റ്റാള്‍. കാളവണ്ടി ചക്രവും, ജല ചക്രവും ഇവിടെ എത്തുന്നവരെ വരവേല്‍ക്കുന്നു. ഒറ്റത്തടിയില്‍ തീര്‍ത്ത ചക്ക വിളക്കും, കേര വിളക്കും കാണാന്‍ നിരവധി പേരാണ് ഇവിടെത്തുന്നത്.
പ്രളയാനന്തരം കൃഷി വകുപ്പ് നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളെ സൂചിപ്പിക്കുന്ന 'പ്രളയം- പ്രളയാനന്തരം- പുനര്‍ജനി' മാതൃകയും ഒരുക്കിയിട്ടുണ്ട്. കാര്‍ഷികരംഗത്തെ പുതുവിപ്ലവമായ സംയോജിത കൃഷിത്തോട്ടത്തിനെക്കുറിച്ചും അതിന്റെ ഭാഗമായുള്ള കിണര്‍ റീചാര്‍ജിംഗ്, മണ്ണിരക്കമ്പോസ്റ്റ് എന്നിവയെക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ സ്റ്റാളിലെത്തുന്നവര്‍ക്കു ലഭിക്കും.
പൂര്‍ണമായും ഹരിതചട്ടം പാലിച്ച് ക്രമീകരിച്ചിരിക്കുന്ന പ്രദര്‍ശനത്തില്‍ ഈറ്റയില്‍ തീര്‍ത്ത പായിലാണ് ചിത്രങ്ങളും മറ്റും ആലേഖനം ചെയ്തിരിക്കുന്നത്. വെര്‍ട്ടിക്കല്‍ ഫാമിംഗ്, സോളാര്‍ ലൈറ്റ് ട്രാപ്പ്, തിരിനന സംവിധാനം എന്നിവയുടെ മാതൃകയും സ്റ്റാളിലുണ്ട്. മുളയില്‍ തീര്‍ത്ത കരകൗശലവസ്തുക്കള്‍, വാഴനാര് ഉല്‍പന്നങ്ങള്‍, മൂല്യവര്‍ദ്ധിത കാര്‍ഷികോത്്പന്നങ്ങള്‍ എന്നിവയും ഇവിടുണ്ട്.
(പി.ആര്‍.പി. 258/2019)

 

date